Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യന്‍ സ്കൂളിലെ തീവ്രവാദികളുമായി ചര്‍ച്ച

ബെല്‍സന്‍(റഷ്യ): തെക്കന്‍ റഷ്യയിലെ സ്കൂളില്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ 400 പേരെ ബന്ദികളാക്കിയ തീവ്രവാദികളുമായി റഷ്യന്‍ സുരക്ഷാസേന ചര്‍ച്ച നടത്തിവരികയാണ്. സപ്തംബര്‍ ഒന്ന് ബുധനാഴ്ചയാണ് ചെച്നിയന്‍ തീവ്രവാദികള്‍ ചെച്നിയന്‍ അതിര്‍ത്തിയിലുള്ള ഒരു സ്കൂളില്‍ വിദ്യാര്‍ഥികളടക്കം 400 പേരെ ബന്ദികളാക്കിയത്.

തീവ്രവാദികളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ഫെഡറല്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബന്ദികളാക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളായ 200 പേര്‍ കുട്ടികളുടെ മോചനവും കാത്ത് സ്കൂള്‍ പരിസരത്ത് കഴിയുകയാണ്.

സ്ത്രീകള്‍ ഉള്‍പ്പെടെ 17 തീവ്രവാദികളാണ് കഴിഞ്ഞ ദിവസം ബെസലന്‍ പട്ടണത്തിലെ ഒന്നാം നമ്പര്‍ സ്കൂളില്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറിയത്. തീവ്രവാദികളില്‍ ചിലരുടെ ശരീരത്തില്‍ സ്ഫോടകവസ്തുക്കള്‍ കെട്ടിയിട്ടുണ്ട്. സ്കൂളില്‍ അതിക്രമിച്ചു കയറുന്നതിനിടയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

വടക്കന്‍ ഒസേട്യയിലെയും സമീപ പ്രദേശമായ ഇന്‍ഗുഷേത്യയിലെയും ഭരണാധികാരികളുമായി ചര്‍ച്ച നടത്തണം എന്നതാണ് തീവ്രവാദികളുടെ ആവശ്യം. ഇതിനിടയില്‍ 50 കുട്ടികള്‍ തീവ്രവാദികളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. സ്കൂള്‍ ഇപ്പോള്‍ റഷ്യന്‍ സേന വളഞ്ഞിരിക്കുകയാണ്. കുട്ടികള്‍ക്ക് വെള്ളവും ഭക്ഷണവും നല്കണമെന്ന അധികൃതരുടെ ആവശ്യം പോലും തീവ്രവാദികള്‍ അനുവദിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+