Get Updates
Get notified of breaking news, exclusive insights, and must-see stories!

വില ഉയര്‍ന്നു; നാണ്യപെരുപ്പം 8.17%

ദില്ലി: ഇന്ധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഭക്ഷ്യ എണ്ണകള്‍ക്കും വില ഉയര്‍ന്നതിനെ തുടര്‍ന്ന് നാണ്യപെരുപ്പം 8.17 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും കൂടിയ നാണ്യപെരുപ്പമാണിത്.

മൊത്തക്കച്ചവട വില സൂചികയിലുണ്ടായ വര്‍ധനവ് കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ 0.23 ശതമാനം അധികമാണ്. കഴിഞ്ഞയാഴ്ച മൊത്തക്കച്ചവട വില സൂചിക 7.94 ശതമാനമായിരുന്നു.

നാണ്യപെരുപ്പത്തിലുണ്ടായ വര്‍ധനവിനെ കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സപ്തംബര്‍ നാല് ശനിയാഴ്ച നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അശോക് ലാഹിരി പറഞ്ഞു.

ഉരുക്കിനും പെട്രോളിയം ഉത്പന്നങ്ങള്‍ക്കുമുള്ള തീരുവ വെട്ടിക്കുറച്ചിരുന്നതിനാല്‍ നാണ്യപെരുപ്പം കൂടുമെന്ന് വിദഗ്ധര്‍ കരുതിയിരുന്നില്ല. പച്ചക്കറികള്‍ക്കും പെട്രോളിയം ഉത്പന്നങ്ങള്‍ക്കും വില കൂടിയതാണ് നാണ്യപെരുപ്പത്തിനിടയാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+