ലീഗ് വിദ്യാഭ്യാസ വകുപ്പ് ഒഴിയണം: ബിജെപി
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന്റെ ചുമതലയില്‍ നിന്ന് നീക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
വിദ്യാഭ്യാസരംഗം ഇന്നത്തേതു പോലെ കുത്തഴിഞ്ഞ നിലയിലായതിന് കാരണം മുസ്ലിം ലീഗാണെന്ന് ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി. സപ്തംബര്‍ മൂന്ന് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറാട് സംഭവത്തിന് പിന്നില്‍ അന്തര്‍ സംസ്ഥാന ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് എസ്പി സൂചന നല്‍കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ബിജെപിയുടെ ആവശ്യം കൂടുതല്‍ പ്രസക്തമായിരിക്കുകയാണ്.
നേതൃമാറ്റം ഉണ്ടായതുകൊണ്ട് യുഡിഎഫ് മന്ത്രിസഭയുടെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്ന് കരുതുന്നില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications