എസ്കോര്‍ട്ട് വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തനിയ്ക്ക് പൊലീസിന്റെ എസ്കോര്‍ട്ട് വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സെപ്തംബര്‍ രണ്ട് വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പൊലീസിന് ഈ നിര്‍ദ്ദേശം നല്‍കിയത്.
മുഖ്യമന്ത്രിയ്ക്ക് എസ്കോര്‍ട്ട് പോയ പൊലീസുകാര്‍ തന്നെ അധിക്ഷേപിച്ചെന്ന് ഒരു അഭിഭാഷകന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരത്തിന് സമീപം ശ്രീകാര്യത്ത് വച്ചാണ് മുഖ്യമന്ത്രിയ്ക്ക് എസ്കോര്‍ട്ട് പോയ പൊലീസ് വാഹനത്തിലെ പൊലീസുകാര്‍ അഭിഭാഷകനെ അധിക്ഷേപിച്ചത്. ഈ പരാതിയെക്കുറിച്ച് അന്വേഷിയ്ക്കാന്‍ മുഖ്യമന്ത്രി തിരുവനന്തപുരം റേഞ്ച് ഡിഐജി അരുണ്‍കുമാര്‍ സിന്‍ഹയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പക്ഷേ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പൊലീസിന്റെ കര്‍ത്തവ്യമാണെന്നാണ് പൊലീസ് അധികതൃതര്‍ പറയുന്നത്.
ഇതിന് പുറമേ മുഖ്യമന്ത്രിയായതിന് അനുമോദിയ്ക്കാനായി ചടങ്ങുകള്‍ സംഘടിപ്പിയ്ക്കണ്ടെന്നും അത്തരം ചടങ്ങുകളില്‍ താന്‍ പങ്കെടുക്കില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications