മാറാട്: ബാഹ്യശക്തികളുടെ പങ്കിന് തെളിവില്ലെന്ന് എസ്പി
കോഴിക്കോട്: 2003 ല്‍ നടന്ന മാറാട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ ബാഹ്യശക്തികളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നതിനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എസ്.പി.ടി.വി.കമലാക്ഷന്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
പ്രതികളില്‍ ചിലര്‍ക്ക് എന്‍.ഡി.എഫുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിനെ കുറിച്ചും അന്വേഷണം നടന്നിട്ടില്ല
മാറാട് കൂട്ടക്കൊല കേസിലെ ചില പ്രതികള്‍ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനകേസിലെ പ്രതികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചിലര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ ദിശയിലേയ്ക്ക് അന്വേഷണം നടത്തേണ്ട തരത്തിലുള്ള തെളിവുകള്‍ ഒന്നും തന്നെ കിട്ടിയിരുന്നില്ല. - എസ്.പി വ്യക്തമാക്കി.
പോലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്ക് ഒരു പ്രത്യേക സംഘടനയില്‍പ്പെട്ടവരുമായി ബന്ധമുള്ളതായി പറയുന്നുണ്ടല്ലോ എന്ന കമ്മീഷന്റെ ചോദ്യത്തിന് തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഇക്കാര്യം അന്വേഷിച്ചിട്ടില്ലെന്നായിരുന്നു മറുപടി. 2002ലെ കലാപത്തിന്റെ വൈരാഗ്യമാണ് 2003ലെ കൂട്ടക്കൊലയ്ക്ക് കാരണം. ക്രൈംബ്രാഞ്ച് എസ്.പി.മഹേഷ്കുമാര്‍ സിംഗ്ളയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്-എസ്.പി. പറഞ്ഞു.
മാറാട് കൂട്ടക്കൊലയുമായി നേരിട്ട് ബന്ധമുള്ള കാര്യങ്ങള്‍ മാത്രം അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശമുണ്ടായിരുന്നത്.
സപ്തംബര്‍ 15ന് ബേപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബീരാന്‍കോയ, വി.കെ.സി.മമ്മദ്കോയ എം.എല്‍.എ, സി.പി.എം.പ്രാദേശിക നേതാവ് ബാലരാമന്‍ എന്നിവരെ കമ്മീഷന്‍ വിസ്തരിക്കും.












Click it and Unblock the Notifications