Get Updates
Get notified of breaking news, exclusive insights, and must-see stories!

പോസ്റ്മാന് ഇനി നീല യൂണിഫോം

ദില്ലി: പോസ്റ്മാന്‍മാരുടെയും ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് ഡി ജീവനക്കാരുടെയും യൂണിഫോമിന്റെ നിറം നീലയാക്കാന്‍ തപാല്‍ വകുപ്പ് തീരുമാനിച്ചു.

ഒക്ടോബര്‍ ഒന്ന് മുതലാണ് പോസ്റ്മാന്‍മാരുടെ യൂണിഫോമിന്റെ നിറം കാക്കിയില്‍ നിന്നും നീലയായി മാറുന്നത്. ഇതുസംബന്ധിച്ച ഉത്തരവുകള്‍ തപാല്‍ വകുപ്പുകള്‍ പുറപ്പെടുവിച്ചു.

പുരുഷ ജീവനക്കാരുടെ യൂണിഫോം കടുംനീല പാന്റും ഇളംനീല മുഴുക്കൈ ഷര്‍ട്ടുമായിരിക്കും. വനിതാജീവനക്കാരുടെ യൂണിഫോം കടുംനീല കരയോടു കൂടിയ ഇളംനീല സാരിയായിരിക്കും. ചുരിദാര്‍ ധരിക്കാന്‍ താത്പര്യപ്പെടുന്ന വനിതാ ജീവനക്കാര്‍ക്ക് നീല നിറത്തിലുള്ള കമ്മീസും കടുംനീല നിറത്തിലുള്ള സല്‍വാറും ദുപ്പട്ടയും ധരിക്കാം. യൂണിഫോമില്‍ തപാല്‍ വകുപ്പിന്റെ ലോഗോ മുദ്രണം ചെയ്തിരിക്കും.

കാക്കി നിറത്തിലുള്ള യൂണിഫോം മാറ്റണമെന്നത് പോസ്റ്മാന്‍മാരുടെ ഏറെ കാലമായുള്ളആവശ്യമാണ്. സ്റോക്ക് തീരുന്നതു വരെ ജീവനക്കാര്‍ പഴയ യൂണിഫോം ധരിക്കുന്നത് തുടരും.

രാജ്യത്തെ തപാല്‍ സര്‍വീസ് 150-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കരണം. കേരളത്തിലെ തപാല്‍ സര്‍ക്കിള്‍ മറ്റ് ചില പരിഷ്കരണങ്ങള്‍ കൂടി നടപ്പിലാക്കുന്നുണ്ട്. പോസ്റ് ചെയ്യാനുള്ള തപാല്‍ ഉരുപ്പടികള്‍ പോസ്റ്മാന്‍ തന്നെ വീട്ടില്‍ വന്ന് ശേഖരിച്ചുകൊണ്ടുപോവുന്നതാണ് അതിലൊന്ന്.

തപാല്‍ ഉരുപ്പടികള്‍ കൂടുതലായി പോസ്റ് ചെയ്യാനുണ്ടെങ്കില്‍ ടെലഫോണില്‍ വിളിച്ചാല്‍ പോസ്റ്മാന്‍ വന്ന് ഉരുപ്പടികള്‍ ശേഖരിച്ചുകൊണ്ടുപോവും. സാധാരണ സ്റാമ്പൊട്ടിച്ച കത്തുകള്‍ ശേഖരിക്കുന്നതിന് പ്രത്യേക നിരക്കൊന്നും നല്‍കേണ്ടതില്ല. അതേ സമയം കവറൊട്ടിക്കുകയും മേല്‍വിലാസം എഴുതുകയും മറ്റും ചെയ്യണമെന്നുണ്ടെങ്കില്‍ അതിന് പ്രത്യേക നിരക്ക് ഈടാക്കും.

പരീക്ഷണമെന്ന നിലയില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിജയമാണെങ്കില്‍ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+