ബാബു ദിവാകരന്‍ വീണ്ടും മന്ത്രിയാവും
തിരുവനന്തപുരം: ബാബു ദിവാകരനെ വീണ്ടും മന്ത്രിയാക്കുന്നതിന് ആര്‍എസ്പി (ബി) തീരുമാനിച്ചു.
ആര്‍എസ്പി (ബി) സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബാബു ദിവാകരനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ആര്‍എസ്പി (ബി) പ്രവര്‍ത്തകര്‍ യോഗസ്ഥലത്ത് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം നേരം സംഘര്‍ഷാവസ്ഥ നിലനിന്നു.
പ്രവര്‍ത്തകരുടെ ബഹളത്തെ തുടര്‍ന്ന് നിയുക്ത മന്ത്രി ബാബു ദിവാകരന് യോഗം നടന്ന ഹോട്ടലില്‍ നിന്ന് ഒരു മണിക്കൂറോളം പുറത്തിറങ്ങാനായില്ല. ഒടുവില്‍ ഹോട്ടലിന്റെ പിന്‍ഭാഗത്തെ വാതിലിലൂടെ അദ്ദേഹത്തെ പൊലീസ് പുറത്തേക്ക് കൊണ്ടുപോയി. താമരാക്ഷന്‍ വിഭാഗം പ്രവര്‍ത്തകരാണ് ബാബു ദിവാകരനെ മന്ത്രിയാക്കുന്നതില്‍ പ്രതിഷിേച്ച് ബഹളമുണ്ടാക്കിയത്.
ബാബു ദിവാകരനെ മന്ത്രിയാക്കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചതായി താമരാക്ഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാവാതിരിക്കാന്‍ മന്ത്രിസ്ഥാനം വേണ്ടെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.












Click it and Unblock the Notifications