കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീയ്യര്‍ കിര്‍ഗിസ്ഥാനില്‍ നിന്നും വന്നവര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: മലബാറിലെ തീയ്യ സമുദായത്തില്‍ പെട്ടവര്‍ ക്രിസ്തുവിന് മുമ്പ് 7000ല്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കിര്‍ഗിസ്ഥാനില്‍ നിന്ന് കുടിയേറിയതാണെന്ന് ടി. ദാമുവിന്റെ ലങ്ക പര്‍വം എന്ന പുസ്തകത്തില്‍ പറയുന്നു.

തെക്കന്‍ കേരളത്തിലെ ഈഴവ സമുദായക്കാര്‍ ശ്രീലങ്കയില്‍ നിന്നും കുടിയേറിയവരാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. മലബാറിലെ തീയ്യരും തെക്കന്‍ കേരളത്തിലെ ഈഴവരും ഒരേ സമുദായക്കാരാണെന്ന വിശ്വാസം തെറ്റാണെന്നും ആ വിശ്വാസം ശരിവയ്ക്കുന്ന ചരിത്രപരമോ പൈൈതൃകപരമായോ ആയ തെളിവുകളില്ലെന്നും രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്ന് കുടിയേറിയ ഇരുവിഭാഗവും ഇരുസമുദായങ്ങള്‍ തന്നെയാണെന്നുമാണ് ദാമുവിന്റെ വാദം.

കിര്‍ഗിസ്ഥാനിലെ തിയാന്‍ മലനിരകളില്‍ താമസിച്ചിരുന്നവരാണ് കേരളത്തില്‍ കുടിയേറിയ തീയ്യസമുദായത്തില്‍ പെട്ടവര്‍ എന്നാണ് പുസ്തകത്തില്‍ പറയുന്നത്. തിയാന്‍ എന്ന വാക്കില്‍ നിന്നാണ് തിയ്യ എന്ന വാക്കുണ്ടായത്. ക്രിസ്തുവിന് മുമ്പ് 7000ല്‍ കരിങ്കടലിന്റെ തീരത്തുള്ള കിര്‍ഗിസ്ഥാനിലെ ജനങ്ങള്‍ ലോകത്തിന്റെ പലയിടത്തും കുടിയേറിയിരുന്നു. അക്കൂട്ടത്തിലാണ് തിയാന്‍ മലനിരകളില്‍ താമസിച്ചിരുന്ന ഒരു വിഭാഗം കേരളത്തിലെത്തിയത്. പഞ്ചാബിലെ സൈയിക്കോണ്‍ സമുദായവും രാജസ്ഥാനിലെ സൈയികോവര്‍ സമുദായവും കിര്‍ഗിസ്ഥാനില്‍ നിന്നെത്തിയവരാണെന്നും പുസ്തകത്തില്‍ പറയുന്നു.

ഡിസി ബുക്സാണ് ലങ്ക പര്‍വം പ്രസിദ്ധീകരിച്ചത്. മുന്‍പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ദാമു താജ് ഗ്രൂപ്പ് ഒഫ് ഹോട്ടല്‍സിന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X