Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി ഹൈക്കമാന്റുമായി ചര്‍ച്ച തുടങ്ങി

ദില്ലി: മന്ത്രിസഭാ വികസനം സംബന്ധിച്ച അന്തിമതീരുമാനം കൈകൊള്ളുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്റുമായി ചര്‍ച്ച തുടങ്ങി. സപ്തംബര്‍ മൂന്ന് വെള്ളിയാഴ്ച വൈകീട്ടോടെ മന്ത്രിമാരുടെ അന്തിമലിസ്റ് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

അഹമ്മദ് പട്ടേലുമായി സെപ്തംബര്‍ രണ്ട് വ്യാഴാഴ്ച രാത്രി 12 മുതല്‍ രണ്ട് മണിവരെയാണ് ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തിയത്. പുതിയ മന്ത്രിമാരുടെ സാധ്യതാലിസ്റ് മുഖ്യമന്ത്രി പട്ടേലിന് കൈമാറി.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി വെള്ളിയാഴ്ച വൈകീട്ട് ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തും. വെള്ളിയാഴ്ച തന്നെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഉമ്മന്‍ചാണ്ടി കേരളത്തിലേക്ക് മടങ്ങിയേക്കും.

മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച് തന്റെ നിലപാട് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്നും ഇനി ഹൈക്കമാന്റാണ് അന്തിമതീരുമാനം കൈകൊള്ളേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചുവെന്നത് മന്ത്രിമാരുടെ പട്ടികയിലേക്ക് പരിഗണിക്കുന്നതില്‍ നിന്നും നേതാക്കളെ ഒഴിവാക്കുന്നതിന് കാരണമാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദുമായും ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. ഇ. അഹമ്മദിന്റെ വീട്ടില്‍ വച്ച് വെള്ളിയാഴ്ച രാവിലെ ആയിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് ഇരുവരും കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. മുസ്ലിം ലീഗിന്റെ മന്ത്രിമാരെ തീരുമാനിക്കുന്നത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരിക്കുമെന്ന് അഹമ്മദ് വ്യക്തമാക്കി.

ആര്‍. ബാലകൃഷ്ണപിള്ള, ടി.എം. ജേക്കബ് എന്നിവരെ മന്ത്രിസഭയില്‍ എടുത്തില്ലെങ്കില്‍ ഈ മന്ത്രിസ്ഥാനങ്ങള്‍ കൂടി കോണ്‍ഗ്രസ് തന്നെ എടുക്കാനാണ് സാദ്ധ്യത. എന്നാല്‍ ഒരു മന്ത്രികൂടി വേണമെന്ന ജെ.എസ്.എസിന്റെ ആവശ്യം ഇതിന് തടസമാവാനും ഇടയുണ്ട്. എങ്കില്‍ കോണ്‍ഗ്രസിന് ഒരു മന്ത്രികൂടിയേ കിട്ടുകയുള്ളു. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി തയ്യാറാക്കിയിട്ടുള്ള സാദ്ധ്യതാ പട്ടികയില്‍ 13 കോണ്‍ഗ്രസ് എം എല്‍ എ മാരുടെ പേരുകളാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+