റഷ്യന്‍ സ്കൂളിലെ തീവ്രവാദികള്‍ക്കെതിരെ ആക്രമണം
മോസ്കൊ: സ്കൂള്‍കുട്ടികളെ ബന്ദികളാക്കി വച്ചിരുന്ന ചെചന്‍ തീവ്രവാദികള്‍ക്കെതിരെ സുരക്ഷാ ഭടന്മാര്‍ കനത്ത ആക്രമണം തുടങ്ങി. ഒട്ടേറെ കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 160 ലേറെ കുട്ടികളെ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീവ്രവാദികളും സുരക്ഷാ ഭടന്മാരും തമ്മില്‍ കനത്ത വെടിവയ്പ് നടന്നു. അഞ്ച് തീവ്രവാദികള്‍ വെടിവയ്പില്‍ മരിച്ചു. ചില വനിതാ തീവ്രവാദികള്‍ കുറച്ച് കുട്ടികളുമായി സ്കൂളിന്റെ മറ്റൊരു മുറിയിലേയ്ക്ക് മാറിയതായാണ് ആദ്യ വാര്‍ത്തകള്‍. എന്നാല്‍ സ്കൂള്‍ പൂര്‍ണമായും ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്വോഗസ്ഥന്‍ വ്യക്തമാക്കി.
സ്കൂള്‍ കെട്ടിടത്തിന്റെ മച്ച് തകര്‍ന്ന് വീണതിനെ തുടര്‍ന്ന് തീവ്രവാദികള്‍ രക്ഷപ്പെടാന്‍ ശ്രിമിച്ചു. മച്ച് സുരക്ഷാ സേന തന്നെ തകര്‍ത്തതാണെന്നാണ് കരുതുന്നത്.












Click it and Unblock the Notifications