Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിലെ കാര്‍ വിതരണക്കാര്‍ക്കെതിരെ കേസ്

കൊച്ചി: തൃശൂരിലെ കാര്‍ ഡീലര്‍മാരായ എസി കെയര്‍ മോട്ടോഴ്സിനെതിരെ ടാറ്റാ ഫിനാന്‍സ് കേസ് നല്കി. ഏകദേശം 13.12 കോടി രൂപ തങ്ങളില്‍ നിന്ന് എസി കെയര്‍ മോട്ടോഴ്സ് തട്ടിയെന്നാരോപിച്ചാണ് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ കേസ് നല്കിയിരിക്കുന്നത്.

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം തൃശൂര്‍ ടൗണ്‍ ഈസ്റ് പൊലീസ് എസി കെയര്‍ മോട്ടോഴ്സ് പ്രൊപ്രൈറ്റര്‍മാരായ എ.സി. ചുമ്മാര്‍, മാനേജിംഗ് ഡയറക്ടര്‍ എ.ജെ. കുരിയപ്പന്‍, ഡയറക്ടര്‍ സി.ഡി. ഓസ്റിന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിയ്ക്കുകയാണ്.

തൃശൂരിലെ ടെല്‍കോ ഡീലര്‍മാരായിരുന്നു എസികെയര്‍ മോട്ടോഴ്സ്. 1996 മുതല്‍ ടാറ്റാ ഫിനാന്‍സ് ഇവര്‍ക്ക് ട്രേഡ് അഡ്വാന്‍സ് നല്കിവരികയായിരുന്നു. എസി കെയര്‍ മോട്ടോഴ്സ് വാങ്ങുന്ന ഓരോ വാഹനത്തിനും ടെല്‍കോയ്ക്ക് ടാറ്റാ ഫിനാന്‍സ് മുന്‍കൂര്‍ തുക നല്കും. വാഹനം വിറ്റതിന് ശേഷം ഈ തുക എസി കെയര്‍ മോട്ടോഴ്സില്‍ നിന്ന് ടാറ്റാ ഫിനാന്‍സ് കൈപ്പറ്റും. ഇതായിരുന്നു വ്യവസ്ഥ. എന്നാല്‍ വിറ്റ വാഹനങ്ങളുടെ പണമൊന്നും കമ്പനി ടാറ്റാ ഫിനാന്‍സിന് നല്കിയില്ല.

ബോംബെ ഹൈക്കോടതിയിലും എസി കെയര്‍ മോട്ടോഴ്സിനെതിരെ കേസ് നല്കിയിട്ടുണ്ട്. എസി കെയര്‍ മോട്ടോഴ്സിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഒരു റിസീവറെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ എസി കെയര്‍ മോട്ടോഴ്സ് ആസ്തിയായി നല്കിയ ഭൂമിയ്ക്കൊന്നും പട്ടയമില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+