ഇറാഖില്‍ നിന്ന് മടങ്ങാന്‍ സഹായം
കോഴിക്കോട്: ഇറാഖില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് സുരക്ഷിതമായി തിരിച്ചെത്താന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു.
സപ്തംബര്‍ നാല് ശനിയാഴ്ച മുസ്ലിം ലീഗ് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ അഹമ്മദ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഇറാഖിലെ ഇന്ത്യക്കാരായ ബന്ദികളെ മോചിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിനിധിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്ന് അഹമ്മദ് പറഞ്ഞു. ഇറാഖില്‍ താമസിക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ താത്പര്യപ്പെടുന്നത്.
അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ മികച്ച ബന്ധവും ചില മതനേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ശ്രമങ്ങളുമാണ് ബന്ദി മോചനം സുഗമമാക്കാന്‍ സഹായിച്ചത്.
നേരത്തെ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് അഹമ്മദ് നടത്തിയ ശ്രമങ്ങളെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണിക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അഭിനന്ദിച്ചു.












Click it and Unblock the Notifications