Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ അതൃപ്തന്‍

തിരുവനന്തപുരം: ഐ വിഭാഗം മന്ത്രിമാരെ തീരുമാനിച്ചതില്‍ കരുണാകരന് എതിര്‍പ്പ്. ഇപ്പോള്‍ പ്രഖ്യാപിച്ച ഐ ഗ്രൂപ്പ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്താതിരിയ്ക്കാനുള്ള ശ്രമങ്ങള്‍ കെ. കരുണാകരന്‍ തുടങ്ങി.

പട്ടിക ഗവര്‍ണര്‍ക്ക് നല്‍കി മുഖ്യമന്ത്രി രാജ്ഭവന്‍ വിട്ട് ഏറെ കഴിയുന്നതിന് മുമ്പ് തന്നെ കെ. കരുണാകരന്‍ ഗവര്‍ണറെ കാണാനെത്തി. ഇവര്‍ തമ്മിലുള്ള ചര്‍ച്ചയുടെ വിവരങ്ങള്‍ വ്യക്തമല്ല. എങ്കിലും ഈ പട്ടികയിലുള്ള ഐ വിഭാഗം മന്ത്രിമാരെ സത്യപ്രതിജ്ഞചെയ്യാന്‍ അനുവദിയ്ക്കരുതെന്ന ആവശ്യവുമായിട്ടാണ് കരുണാകരന്‍ ഗവര്‍ണറെ കണ്ടതെന്ന് കരുതുന്നു. രാവിലെ 11.30 ാടെയാണ് കരുണാകരന്‍ ഗവര്‍ണറെ കണ്ടത്.

ഐ വിഭാഗത്തില്‍ നിന്ന് എ.പി. അനില്‍ കുമാറിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചതാണ് കരുണാകരനെ ചൊടിപ്പിച്ചിരിയ്ക്കുന്നത്. അനില്‍ കുമാറിന് കരുണാകരനേക്കാള്‍ മുരളിയോടാണ് അടുപ്പം. കരുണാകരന്‍ നല്‍കിയ പട്ടികയില്‍ അനില്‍ കുമാറിന്റെ പേരില്ലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+