കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണ്ടിയ്ക്കും ആന്റണിയുടെ ഗതി: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ രീതി തുടര്‍ന്നാല്‍ ആന്റണിയുടെ ഗതി തന്നെ ആയിരിയ്ക്കും അദ്ദേഹത്തിനും ഉണ്ടാവുകയെന്ന് ക. കരുണാകരന്‍ അഭിപ്രായപ്പെട്ടു. ഐ വിഭാഗത്തിലെ മന്ത്രിമാരെ തീരുമാനിച്ചതില്‍ തന്റെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് കരുണാകരന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഐ വിഭാഗത്തിലെ മന്ത്രിമാരാക്കാനായി താന്‍ നിര്‍ദ്ദേശിച്ച ആരും മന്ത്രിമാരുടെ പട്ടികയിലില്ല. ഇത് ഐ വിഭാഗക്കാരെ പ്രകോപിപ്പിച്ചിരിയ്ക്കുകയാണ്. ഇതിന് എന്ത് നടപടി ആണ് സ്വീകരിയ്ക്കേണ്ടതെന്ന് പ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിയ്ക്കും. ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ള ഐ ഗ്രൂപ്പ് മന്ത്രിമാര്‍ സെപ്തംബര്‍ അഞ്ച് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും കരുണാകരന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ ഐ ഗ്രൂപ്പ് മന്ത്രിമാരുടെ പട്ടികയില്‍ കയറിപറ്റിയത് കെ. മുരളീധരന്‍ നിര്‍ദ്ദേശിച്ച പേരുകളാണ്. ഇവര്‍ക്ക് കരുണാകരനുമായി അടുപ്പമില്ലെന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X