കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വക്കം, ആര്യാടന്‍, തിരുവഞ്ചൂര്‍ മന്ത്രിമാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സപ്തംബര്‍ നാല് ശനിയാഴ്ച പ്രഖ്യാപിച്ചു. 10 കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകളാണ് പ്രഖ്യാപിച്ചത്.

വക്കം പുരുഷോത്തമന്‍, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, കെ. പി. വിശ്വനാഥന്‍, കെ. കെ. രാമചന്ദ്രന്‍ മാസ്റര്‍, കെ. സി. വേണുഗോപാല്‍, എന്‍. ശക്തന്‍, ഡൊമിനിക് പ്രസന്റേഷന്‍, എ. പി. അനില്‍കുമാര്‍ എന്നിവരാണ് മന്ത്രിമാര്‍.

തേറമ്പില്‍ രാമകൃഷ്ണനായിരിയ്ക്കും നിയമസഭാ സ്പീക്കര്‍. പി.പി. തങ്കച്ചനെ ഐക്യമുന്നണി കണ്‍വീനറാക്കും. ആര്‍ എസ് പി ബി യുടെ മന്ത്രിയായി ബാബു ദിവാകരനായിരിയ്ക്കും. പുതിയ മന്ത്രിമാര്‍ സെപ്തംബര്‍ അഞ്ച് ഞായറാഴ്ച ഉച്ചയ്ക്ക് മുമ്പ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

പിള്ള, ജേക്കബ് കേരളാ കോണ്‍ഗ്രസുകളെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിന് ഉമ്മന്‍ ചാണ്ടി വിശദികരണം നല്‍കി. ഐക്യമുന്നണിയിലെ ഘടക കക്ഷികളോട് കോണ്‍ഗ്രസ് കൂടുതല്‍ ഉദാരമായ സമീപനം എടുക്കുന്നു എന്ന് കോണ്‍ഗ്രസ് ഹൈകമാണ്ടിന് പരാതിയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണിയ്ക്ക് എതിരെ നിലപാടെടുത്തവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരിയ്ക്കുന്നത്.

മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടില്ല. അതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X