ബഷീര്‍ , അഹമ്മദ് കുട്ടി പുതിയ ലീഗ് മന്ത്രിമാര്‍
കോഴിക്കോട്: ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മുസ്ലിം ലീഗിന് പുതിയ രണ്ട് മന്ത്രിമാരുണ്ടാകും. പഴയ രണ്ട് മന്ത്രിമാരെ മാറ്റുന്ന കാര്യം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
ഇ. ടി. മുഹമ്മദ് ബഷീറും കുട്ടി അഹമ്മദ് കുട്ടിയുമാണ് പുതിയ ലീഗ് മന്ത്രിമാര്‍. പി. കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും മന്ത്രിസഭയില്‍ തുടരും. നാലകത്ത് സൂപ്പിയെയും ചെര്‍ക്കളം അബ്ദുള്ളയെയുമാണ് ഒഴിവാക്കിയത്.
സപ്തംബര്‍ നാല് ശനിയാഴ്ച പാണക്കാട്ട് നടന്ന മുസ്ലിം ലീഗ് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷമാണ് തങ്ങള്‍ ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. നാലകത്ത് സൂപ്പിയെയും ചെര്‍ക്കളം അബ്ദുള്ളയെയും മന്ത്രിസഭയില്‍ നിലനിര്‍ത്താന്‍ സമ്മര്‍ദമുണ്ടായിരുന്നെങ്കിലും മുഹമ്മദ് ബഷീറിനെയും കുട്ടി അഹമ്മദ് കുട്ടിയെയും പുതുതായി മന്ത്രിസഭയിലുള്‍പ്പെടുത്താനാണ് ഒടുവില്‍ ധാരണയായത്.












Click it and Unblock the Notifications