തനിക്കെതിരെ ബസ്സുടമാ ലോബി: ഗണേഷ്
കൊച്ചി: കേരള കോണ്‍ഗ്രസ് (ബി) യില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കത്തിന് പിന്നില്‍ ഒരു വിഭാഗം സ്വകാര്യ ബസ്സുടമകളാണെന്ന് കെ. ബി. ഗണേഷ്കുമാര്‍ ആരോപിച്ചു.
തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന നീക്കത്തിന് പിന്നില്‍ പാര്‍ട്ടിപ്രവര്‍ത്തകരല്ല. തനിക്കെതിരെ അച്ഛനായ ബാലകൃഷ്ണപിള്ളയുടെ മനസില്‍ വിഷം കുത്തിവയ്ക്കുന്നത് ഒരു വിഭാഗം സ്വകാര്യബസുടമകള്‍ ഉള്‍പ്പെട്ട ലോബിയാണ്.
വില പേശല്‍ നടത്തുന്നതിനായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ഒരു സംഘമായി പ്രവര്‍ത്തിക്കുകയാണെന്ന് ഗണേഷ്കുമാര്‍ ചൂണ്ടിക്കാട്ടി.
ബാലകൃഷ്ണപിള്ളക്ക് പകരം മന്ത്രിസഭയില്‍ കയറിപ്പറ്റുന്നതിന് താനൊരിക്കലും ശ്രമിച്ചിട്ടില്ല. പിള്ളയെ വീണ്ടും മന്ത്രിയാക്കണമെന്ന് താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു- ഗണേഷ്കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications