ജെയ്റ്റ്ലിയും സുഷമയും അറസ്റ് വരിച്ചു
ബാംഗ്ലൂര്‍: ഉമാഭാരതിയ്ക്കെതിരായ കേസുകള്‍ പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് ധര്‍ണ്ണനടത്തിയ ബിജെപി നേതാക്കളായ അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവരെ അറസ്റ് ചെയ്തു. ഇവരോടൊപ്പം 1500 പ്രവര്‍ത്തകരെയും 50 സന്യാസിമാരെയും അറസ്റു ചെയ്തു.
ബിജെപി ഉത്തര്‍ പ്രദേശ് നേതാവ് കേശിനാഥ് ത്രിപാഠി, വിനയ് കത്യാര്‍, മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി, ഉത്തരാഞ്ചല്‍ മുഖ്യമന്ത്രി ഭഗത്സിംഗ് ഘോഷിയാര്‍, മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ എന്നിവരും അറസ്റ് വരിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി ഇതേ ആവശ്യമുന്നയിച്ച് ബിജെപി നേതാക്കള്‍ കര്‍ണ്ണാടകത്തില്‍ സമരം നടത്തുകയാണ്.
കഴിഞ്ഞ ദിവസം എല്‍.കെ. അദ്വാനിയും അറസ്റ് വരിച്ചിരുന്നു. ഇത് ഒരു ഹിന്ദു മുസ്ലിം വൈരമായി വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതെന്ന് സുഷമാ സ്വരാജ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 100 ദിവസത്തെ ഭരണത്തിനിടയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. - സുഷമ സ്വരാജ് പറഞ്ഞു.












Click it and Unblock the Notifications