സമാജ്വാദി എംഎല്‍എയെ വധിച്ചു
ലഖ്നോ: ഉത്തര്‍ പ്രദേശിലെ സമാജ്വാദി പാര്‍ട്ടി എംഎല്‍എ അജിത് സിംഗിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. ഉന്നാവോയിലെ ഒരു ഹോട്ടലില്‍ അദ്ദേഹത്തിന്റെ ജന്മദിനാഘോഷച്ചടങ്ങ് നടക്കുന്നതിനിടയിലാണ് രണ്ട് അഞ്ജാതര്‍ അദ്ദേത്തിനെതിരെ നിറയൊഴിച്ചത്. ചടങ്ങില്‍ പങ്കെടുത്ത 12 വയസ്സുകാരനായ ഒരു കുട്ടിയ്ക്കും വെടിയേറ്റു.
എംഎല്‍എയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അദ്ദേഹം മരിച്ചു. സമാജ്വാദി പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ജന്മദിനാഘോഷച്ചടങ്ങ് അതിന്റെ പാരമ്യത്തിലെത്തി നില്ക്കെയാണ് എംഎല്‍എയ്ക്ക് നേരെ അഞ്ജാതര്‍ വെടിവച്ചത്. എംഎല്‍എയുടെ ശരീരത്തില്‍ രണ്ടിടത്ത് വെടിയേറ്റു. കാലില്‍ വെടിയേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് അഖില്‍ ഭാരതീയ കോണ്‍ഗ്രസ് ദള്‍ എംഎല്‍എ അഖിലേഷ് സിംഗിനും രമേഷ് കാലിയയ്ക്കെതിരെയും പൊലീസ് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്. എംഎല്‍എയുടെ ജഡം വീട്ടില്‍ കൊണ്ടുവന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവ് വീട്ടില്‍ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.












Click it and Unblock the Notifications