ആഭ്യന്തരം മുഖ്യമന്ത്രിക്ക്; ധനം വക്കത്തിന്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യും. ധനകാര്യവകുപ്പിന്റെ ചുമതല വക്കം പുരുഷോത്തമനായിരിക്കും.
ധനകാര്യത്തിന്പുറമെ എക്സൈസ് വകുപ്പും വക്കം പുരുഷോത്തമന്‍ കൈകാര്യം ചെയ്തേക്കും. ആര്യാടന്‍ മുഹമ്മദിന് വൈദ്യുതി വകുപ്പായിരിക്കും ലഭിക്കുന്നത്.
മറ്റ് കോണ്‍ഗ്രസ് മന്ത്രിമാരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ജലസേചനം ലഭിക്കാനാണ് സാധ്യത. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുത്ത വകുപ്പാണിത്. ഫിഷറീസ് വകുപ്പ് ഡൊമിനിക് പ്രസന്റേഷനും വനം വകുപ്പ് കെ. പി. വിശ്വനാഥനും ആരോഗ്യ വകുപ്പ് എന്‍. ശക്തനും ലഭിച്ചേക്കും.
കെ. കെ. രാമചന്ദ്രന്‍ മാസ്റര്‍ ഭക്ഷ്യവും കെ. സി. വേണുഗോപാല്‍ ടൂറിസവും കൈകാര്യം ചെയ്തേക്കും. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പും സ്പോര്‍ട്സ് വകുപ്പും കൈകാര്യം ചെയ്യുന്നത് എ. പി. അനില്‍കുമാറായിരിക്കും.
കേരള കോണ്‍ഗ്രസ് ബിയില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുത്ത ഗതാഗത വകുപ്പിന്റെ ചുമലത അടൂര്‍ പ്രകാശിന് ലഭിക്കാനാണ് സാധ്യത.
മുസ്ലിം ലീഗിന്റെ പുതിയ മന്ത്രിമാരില്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസവും കുട്ടി അഹമ്മദ് കുട്ടി തദ്ദേശസ്വയംഭരണവും കൈകാര്യം ചെയ്യും.












Click it and Unblock the Notifications