ഐ ഗ്രൂപ്പ് നേതാക്കള്‍ സത്യപ്രതിജ്ഞ ബഹിഷ്കരിക്കും
തിരുവനന്തപുരം: കെ. കരുണാകരന്‍, കെ. മുരളീധരന്‍ എന്നിവരുള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ നേതാക്കള്‍ സപ്തംബര്‍ അഞ്ച് ഞായറാഴ്ച നടക്കുന്ന മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കും.
ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ മാനിക്കാതെ മന്ത്രിമാരെ തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് ഈ നടപടി. മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ ഗ്രൂപ്പ് താത്പര്യങ്ങളെ മാനിക്കാത്തത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കരുണാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേ സമയം ഐ ഗ്രൂപ്പ് നോമിനികളായ മന്ത്രിമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്. തങ്ങള്‍ ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസ്ഥാനമേല്‍ക്കുമെന്ന് അടൂര്‍ പ്രകാശ്, എന്‍. ശക്തന്‍, കെ. പി. അനില്‍കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിയെ ഉമ്മന്‍ചാണ്ടിയെ അറിയിച്ചതായി അറിയുന്നു.
ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ തന്റെ മന്ത്രിസഭയിലുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.












Click it and Unblock the Notifications