Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടഞ്ഞ് തന്നെ, എങ്കിലും കരുണാകരന്‍ അയഞ്ഞു

തിരുവനന്തപുരം: മന്ത്രിമാരെ തിരഞ്ഞെടുത്തതില്‍ ഐ വിഭാഗത്തിനുള്ള പ്രതിഷേധം അറിയിയ്ക്കാന്‍ ശക്തമായി പ്രതികരിയ്ക്കാനായിരുന്നു കരുണാകരന്റെ ആദ്യ തീരുമാനമെങ്കിലും പിന്നീട് അതില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങി.

ഐ വിഭാഗത്തിന്റേതെന്ന് പറഞ്ഞ് നിര്‍ദ്ദേശിയ്ക്കപ്പെട്ട മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടതില്ലെന്നായിരുന്നു കരുണാകരന്റെ നിലപാട്. സെപ്തംബര്‍ നാല് ശനിയാഴ്ച രാവിലെ കരുണാകരന്റെ നേതൃത്ത്വത്തില്‍ ഐ വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്ന് ഇക്കാര്യം തീരുമാനിയ്ക്കുകയും ചെയ്തു. എന്നാല്‍ കരുണാകരനോട് ഏറ്റവും അടുപ്പമുള്ള ശക്തന്‍ നാടാര്‍ പോലും ഇതിന് വഴങ്ങില്ലെന്ന് വ്യക്തമാക്കി. അടൂര്‍ പ്രകാശും സത്യപ്രതിജ്ഞചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.

ഇതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ടോടെയാണ് കരുണാകരന്‍ തീരുമാനം മാറ്റിയത്. വിലക്ക് ലംഘിച്ച് ഇവര്‍ സത്യപ്രതിജ്ഞ ചെയ്താല്‍ അത് ഐ ഗ്രൂപ്പിന് വീണ്ടും ക്ഷീണം ഉണ്ടാക്കും എന്നതുകൊണ്ടാണ് കരുണാകരന്‍ ഈ നീക്കം മാറ്റിയത്.

ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ലെങ്കില്‍ ആ എംഎല്‍എമാര്‍ തന്റെ മന്ത്രിസഭയില്‍ ഒരിയ്ക്കലും അംഗമാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശനിയാഴ്ച വ്യക്തമാക്കുകയും ചെയ്തു.

കരുണാകരനും കെ. മുരളീധരനും ചടങ്ങില്‍ പങ്കെടുത്തില്ല. ഞായറാഴ്ച കരുണാകരന്‍ ഗുരുവായൂരിലേയ്ക്ക് പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+