കരുണാകരന്‍, മുരളി, പിള്ള, ജേക്കബ് വിട്ടുനിന്നു
തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ആര്‍. ബാലകൃഷ്ണപിളളയും ടി. എം. ജേക്കബും വിട്ടുനിന്നു. കോണ്‍ഗ്രസ് നേതാക്കളായ കെ. കരുണാകരനും കെ. മുരളീധരനും ചടങ്ങില്‍ പങ്കെടുത്തില്ല.
കരുണാകരനും മുരളിയും പങ്കെടുത്തില്ലെങ്കിലും ഐ ഗ്രൂപ്പ് നേതാക്കളായ കടവൂര്‍ ശിവദാസന്‍, ഇ. എം. അഗസ്തി, എം. ഡി. അപ്പച്ചന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. യുഡിഎഫ് കണ്‍വീനറായ ഐ ഗ്രൂപ്പ് നേതാവ് പി.പി. തങ്കച്ചനും സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തു. കരുണാകരന്‍ ഗുരുവായൂരേക്കും മുരളീധരന്‍ കോഴിക്കോട്ടേക്കും പോയതിനാലാണ് സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് പറയുന്നു.
മുന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ആര്‍എസ്പി (ബി) ജനറല്‍ സെക്രട്ടറി എ. വി. താമരാക്ഷന്‍, എഐസിസി സെക്രട്ടറി രമേശ് ചെന്നിത്തല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications