പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. സപ്തംബര്‍ അഞ്ച് ഞായറാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്.
ഗവര്‍ണര്‍ ആര്‍. എല്‍ . ഭാട്യ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.15 മന്ത്രിമാരാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. ഉമ്മന്‍ചാണ്ടിയോടൊപ്പം നാല് മന്ത്രിമാര്‍ നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
വക്കം പുരുഷോത്തമന്‍, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, കെ. പി. വിശ്വനാഥന്‍, കെ. കെ. രാമചന്ദ്രന്‍ മാസ്റര്‍, കെ. സി. വേണുഗോപാല്‍, എന്‍. ശക്തന്‍, ഡൊമിനിക് പ്രസന്റേഷന്‍, എ. പി. അനില്‍കുമാര്‍ (കോണ്‍ഗ്രസ്), എം. കെ. മുനീര്‍, ഇ. ടി. മുഹമ്മദ് ബഷീര്‍, കെ. കുട്ടി അഹമ്മദ് കുട്ടി (മുസ്ലിം ലീഗ്), സി. എഫ്. തോമസ് (കേരള കോണ്‍ഗ്രസ്-എം), ബാബു ദിവാകരന്‍ (ആര്‍എസ്പി-ബി) എന്നിവരാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയതില്‍ ഐ ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ മാനിക്കാത്തതില്‍ പ്രതിഷേധിച്ച് കെ. കരുണാകരന്‍, കെ. മുരളീധരന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. അതേ സമയം ഐ ഗ്രൂപ്പ് നേതാക്കളായ കടവൂര്‍ ശിവദാസന്‍, ഇ. എം. അഗസ്തി, എന്‍. ഡി. അപ്പച്ചന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പുതിയ യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചനും ചടങ്ങില്‍ പങ്കെടുക്കാനെത്തി.












Click it and Unblock the Notifications