കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഠം പ്രസിദ്ധീകരണം നിര്‍ത്തുന്നു

  • By Staff
Google Oneindia Malayalam News

കൊല്ലം: സിപിഎമ്മിലെ സൈദ്ധാന്തിക പ്രശ്നങ്ങളെയും ജനകീയാസൂത്രണ പദ്ധതിയെയും കേന്ദ്രീകരിച്ചുള്ള ചില വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ പാഠം മാസികയുടെ പ്രസിദ്ധീകരണം നിര്‍ത്തുന്നു.

പാഠത്തിന്റെ അവസാനത്തെ ലക്കം സപ്തംബര്‍ മാസം അവസാനത്തില്‍ പ്രസിദ്ധീകരിക്കും. പാഠത്തിന്റെ 15-ാം ലക്കമാണിത്. അവസാന ലക്കത്തിലും ദേശാഭിമാനി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായ എം. എന്‍. വിജയന്‍ ഉള്‍പ്പെടെ പലരും എഴുതുന്നുണ്ട്. പാഠത്തിന്റെ പ്രസിദ്ധീകരണം തുടരുന്നതിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഇപ്പോള്‍ നിലനില്ക്കുന്നില്ലെന്ന് പാഠത്തിന്റെ പ്രധാന പ്രവര്‍ത്തകനായ എസ്. സുധീഷ് പറഞ്ഞു.

എം. എന്‍. വിജയന്‍ പാഠത്തില്‍ വിവാദപരമായ പല ലേഖനങ്ങളും എഴുതിയിരുന്നു. ആഗോളവത്കരണത്തിന്റെ കാലഘട്ടത്തില്‍ നവ-കൊളോണിയല്‍ ശക്തികളുടെ പ്രവര്‍ത്തനം ഏതു വിധത്തിലാണെന്ന് തുറന്നുകാട്ടാനാണ് പാഠം ശ്രമിച്ചതെന്ന് എസ്. സുധീഷ് പറഞ്ഞു. ഇന്ത്യയെ പോലുള്ള മൂന്നാം ലോകരാജ്യങ്ങള്‍ക്ക് ഏജന്‍സികള്‍ വഴി നല്‍കുന്ന ഫണ്ടിംഗാണ് നവ-കൊളോണിയല്‍ ശക്തികളുടെ പുതിയ ആയുധം.

തോമസ് ഐസക്കിനെ പോലുള്ള വ്യക്തികളെ ലക്ഷ്യമാക്കിയോ വിവാദം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചോ അല്ല പാഠത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്. മാധ്യമങ്ങള്‍ ഉപരിപ്ലവമായാണ് പാഠം ഉയര്‍ത്തിയ പ്രശ്നങ്ങളെ കൈകാര്യം ചെയ്തത്. സിപിഎമ്മിലെ ഗ്രൂപ്പ് തര്‍ക്കത്തിന്റെ പ്രതിഫലനമെന്ന നിലയിലാണ് പാഠത്തിലെ ലേഖനങ്ങളെ മാധ്യമങ്ങള്‍ ചിത്രീകരിച്ചത്.

ഡിവൈഎഫ്ഐയെ പോലുള്ള സംഘടനകളെ സ്വാധീനിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഫലങ്ങള്‍ പാഠത്തിന് ഉണ്ടാക്കാനായിട്ടുണ്ട്. പാഠത്തിന്റെ പ്രസിദ്ധീകരണത്തിലൂടെ തുടങ്ങിയ നവ-കൊളോണിയല്‍ ശക്തികള്‍ക്കെതിരായ പോരാട്ടം പുതിയ രൂപത്തില്‍ തുടരുമെന്ന് സുധീഷ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X