റഷ്യ: മരണം 333
മോസ്കോ: മൂന്ന് കുട്ടികള്‍ കൂടി ആശുപത്രിയില്‍ മരിച്ചതോടെ റഷ്യയിലെ ബെസ്ലാന്‍ സ്കൂളില്‍ ചെച്നിയന്‍ തീവ്രവാദികള്‍ നടത്തിയ കൂട്ടക്കുരുതിയില്‍ മരിച്ചവരുടെ എണ്ണം 333 ആയി. എന്നാല്‍ 394 പേര്‍ മരിച്ചതായി മോര്‍ച്ചറിയിലെ ജീവനക്കാരനായ വ്ലാഡികാവ്കാസ് പറുന്നു.
ബന്ദികളുടെ കുടംബങ്ങളില്‍ 296 പേര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. കാരണം പല ജഡങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിരുന്നു.
സ്കൂള്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ 1,148 പേരെ തീവ്രവാദികള്‍ ഈ സ്കൂളില്‍ ബന്ദികളാക്കിയിരുന്നുവെന്ന് പറയുന്നു. ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വടക്കന്‍ ഒസ്സേഷ്യയുടെ ആഭ്യന്തരമന്ത്രി രാജിവച്ചു. ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് ആഭ്യന്തരമന്ത്രിയായ കസ്ബെക് സാന്റിയേവ് രാജിവച്ചതെന്ന് പറയുന്നു.
മരിച്ചവരില്‍ പകുതി പേരും കുട്ടികളാണ്. ആറ് മണിക്കൂര്‍ നീണ്ട വെടിവയ്പില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയവരെ കൂട്ടക്കുരുതി നടത്തുകയായിരുന്നു. ബന്ദികളെ രക്ഷിയ്ക്കാനുള്ള റഷ്യന്‍ പട്ടാളത്തിന്റെ ശ്രമം പാളിപ്പോവുകയായിരുന്നു.
തീവ്രവാദികളെ സഹായിച്ചുവെന്നു കരുതുന്ന ഒരു സ്ത്രീയുള്‍പ്പെടെ മൂന്ന് പേരെ അറസ്റ്ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications