ഇന്ത്യ-പാക് മന്ത്രിതല ചര്‍ച്ച സമാപിച്ചു
ദില്ലി: ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാര്‍ നടത്തുന്ന ചര്‍ച്ച സമാപിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി നട്വര്‍സിംഗും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹമ്മൂദ് ഖസൂരിയും ദില്ലിയില്‍ സമാപനതല ചര്‍ച്ച നടത്തി.
ഇരുവരും രണ്ടു വട്ടം ചര്‍ച്ചയാണ് നടത്തിയത്. ആദ്യവട്ടം ചര്‍ച്ച ഞായറാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രഖ്യാപനം സെപ്തംബര്‍ ആറ് തിങ്കളാഴ്ചയുണ്ടാവും. കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലെ ഭിന്നത സംബന്ധിച്ച് പിന്നീട് ചര്‍ച്ച നടത്തും.
ശ്രീനഗറില്‍ നിന്ന് പാക് അധിനിവേശ കശ്മീരിലേക്ക് ബസ് സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് സംയുക്തപ്രഖ്യാപനത്തില്‍ അറിയിപ്പുണ്ടായേക്കും. രാജസ്ഥാനും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയും തമ്മിലുള്ള റെയില്‍വെ ബന്ധം പുന:സ്ഥാപിക്കുന്നതു സംബന്ധിച്ചും പ്രഖ്യാപനമുണ്ടായേക്കും. 1965ലാണ് രാജസ്ഥാന്‍-സിന്ധ് റെയില്‍വെ ബന്ധം വിഛേദിച്ചത്.
ആണവവിഷയത്തില്‍ വിശ്വാസത്തിലെടുക്കുന്നതു സംബന്ധിച്ച ഔദ്യോഗികതല ചര്‍ച്ചകള്‍ തുടരുന്നതിന് ധാരണയായിട്ടുണ്ട്. ചര്‍ച്ച തീര്‍ത്തും സൗഹാര്‍ദപരമായിരുന്നുവെന്ന് ഞായറാഴ്ചത്തെ കൂടിക്കാഴ്ചക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രഖ്യാപനത്തില്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications