സുന്ദരന്‍ നാടാരെ നീക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സുന്ദരന്‍ നാടാരെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
വക്കം പുരുഷോത്തമന്‍ മന്ത്രിസഭയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് സ്പീക്കര്‍ സ്ഥാനം ഒഴിവുവന്നതിനാലാണ് പുതിയ സ്പീക്കറെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്ത് ഒഴിവില്ലാത്തതിനാല്‍ പുതിയയാളെ നിയോഗിക്കുന്ന പ്രശ്ദമുദിക്കുന്നില്ല.
യുഡിഎഫ് മുങ്ങുന്ന കപ്പലല്ലെന്നും യുഡിഎഫിലെ ഘടകകക്ഷികള്‍ ഒന്നിച്ചുനിന്നാല്‍ സംസ്ഥാനത്ത് ആര്‍ക്കും ചെറുക്കാനാവാത്ത നിര്‍ണായകശക്തിയായി തുടരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സപ്തംബര്‍ ആറ് തിങ്കളാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലാഭത്തില്‍ മുന്നോട്ടുപോവുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കില്ല. സര്‍ക്കാര്‍ ഒരു വട്ടം സഹായിച്ചാല്‍ പ്രവര്‍ത്തനത്തില്‍ മെച്ചമുണ്ടാകാന്‍ സാധ്യതയുള്ള പൊതുമേഖലാസ്ഥാപനങ്ങളെയും പൊതുമേഖലയില്‍ നിലനിര്‍ത്തും. ഗുരുതരമായ സാമ്പത്തികനഷ്ടം വരുത്തിവയ്ക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളെ ഇനിയും നിലനിര്‍ത്താനാവില്ല.
പെന്‍ഷന്‍ പ്രായം കൂട്ടുന്നത് കേരളത്തിലെ സാമൂഹ്യ സാചര്യത്തില്‍ പരിഗണിക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.












Click it and Unblock the Notifications