Get Updates
Get notified of breaking news, exclusive insights, and must-see stories!

സപ്തംബര്‍ ഒമ്പതിന് ഐ ഗ്രൂപ്പ് യോഗം

തിരുവനന്തപുരം: മന്ത്രിസഭാ വികസനത്തിന്റെ പശ്ചാത്തലത്തില്‍ സപ്തംബര്‍ ഒമ്പതിന് ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗം നടക്കും.

മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ ഗ്രൂപ്പിന്റെ താത്പര്യങ്ങളെ അവഗണിച്ചതില്‍ കടുത്ത പ്രതിഷേധമുള്ള ഐ ഗ്രൂപ്പ് തുടര്‍ന്ന് സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ആലോചിക്കാനാണ് യോഗം ചേരുന്നത്.

അതിനിടെ മന്ത്രിസഭാ വികസനത്തില്‍ അതൃപ്തിയുള്ള എ ഗ്രൂപ്പിലെ അഞ്ചോളം എംഎല്‍എമാര്‍ കരുണാകരനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. കരുണാകരന്റെ നീക്കങ്ങള്‍ക്ക് ഇവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മന്ത്രിസഭാ വികസനത്തില്‍ അതൃപ്തിയുള്ള കേരള കോണ്‍ഗ്രസ് (ബി), കേരള കോണ്‍ഗ്രസ് (ജേക്കബ്), ആര്‍എസ്പി-ബി എന്നീ പാര്‍ട്ടികളിലെ നേതാക്കളും കരുണാകരനുമായി ചേര്‍ന്ന് നീക്കം നടത്താനാണ് ആലോചിക്കുന്നത്.

അതേ സമയം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തു നിന്ന് സുന്ദരന്‍ നാടാരെ മാറ്റി ആ സ്ഥാനം ഐ ഗ്രൂപ്പിന് നല്‍കാന്‍ ചിലര്‍ നീക്കം നടത്തുന്നതായി അറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+