യുഡിഎഫ് ഇപ്പോഴില്ല: കരുണാകരന്‍
തൃശൂര്‍: യുഡിഎഫ് ഇപ്പോഴില്ലെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഹൈക്കമാന്റിന്റെ അറിവോടെയല്ലെന്നും കെ. കരുണാകരന്‍ പറഞ്ഞു.
ഏകപക്ഷീയമായാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി തീരുമാനങ്ങളെടുക്കുന്നത്. കഴിയുന്നത്ര വിട്ടുവീഴ്ച ചെയ്തിട്ടും തുറന്ന മനസോടെയുെള്ള സമീപനമല്ല ഉണ്ടാവുന്നത്. ആന്റണിയുടെ രാജിയെ തുടര്‍ന്ന് പ്രകടിപ്പിച്ച ഉത്കണ്കള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ആന്റണിയുടെ വഴിയേ തന്നെയാണ് ഉമ്മന്‍ചാണ്ടിയും പോകുന്നത്.
ആന്റണി തന്റെ നിലപാടിനെ കുറിച്ച് പറയുകയെങ്കിലും ചെയ്യുമായിരുന്നു. അതോടെ തങ്ങള്‍ക്ക് നിലപാട് വ്യക്തമാക്കാനും കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുമില്ല. ഭരണതലത്തില്‍ ഇപ്പോള്‍ പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ഗുണകരമാവുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന നേതാക്കളില്ല.
എ ഗ്രൂപ്പിന്റെ പേര് നിലനിര്‍ത്തിക്കൊണ്ടുതന്നെ ഗ്രൂപ്പിന് പുതിയ നേതാവ് വന്നിരിക്കുന്നു. എ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നേതാവ് ഉമ്മന്‍ചാണ്ടിയല്ല, ആര്യാടന്‍ മുഹമ്മദാണ്. ആന്റണി പോയതോടെ എ ഗ്രൂപ്പ് ആന്റണി ഗ്രൂപ്പിന് പകരം ആര്യാടന്‍ ഗ്രൂപ്പായി തീര്‍ന്നിരിക്കുന്നു.
താന്‍ മന്ത്രിയല്ലല്ലോ, പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്തു കാര്യമെന്ന് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications