Get Updates
Get notified of breaking news, exclusive insights, and must-see stories!

തമ്മനം ഷാജി ലാലുവിന്റെ പാര്‍ട്ടിയില്‍

കൊച്ചി: വാടകഗുണ്ടയായി അറിയപ്പെടുന്ന തമ്മനം ഷാജി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന്റെ കേരള ഘടകം വൈസ് പ്രസിഡന്റായി നിയമിതനായി.

ഒരു മാറ്റത്തിന്റെ തുടക്കം എന്ന നിലയിലാണ് താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതെന്നും ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ ഇനി തുടരില്ലെന്നും ഷാജി പറഞ്ഞു.

സ്വയംരക്ഷക്ക് വേണ്ടിയാണ് ഒരു കുറ്റവാളി രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നാണ് ജനങ്ങള്‍ കരുതുന്നത്. എന്നാല്‍ തന്റെ കാര്യത്തില്‍ അതങ്ങനെയല്ല. കുറെക്കാലമായി താന്‍ ഈ മാറ്റം ആഗ്രഹിക്കുകയാണ്. ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഇനി താനുണ്ടാവില്ല- ഷാജി വ്യക്തമാക്കി.

കൊച്ചിയിലെ കുപ്രസിദ്ധനായ വാടകഗുണ്ടയായിരുന്ന ഷാജി കെപിസിസി നേതൃയോഗസ്ഥലത്ത് വച്ചുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ടാണ് ഈയിടെ വാര്‍ത്തകളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. രാജ്മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും ആക്രമിച്ച കേസില്‍ ഷാജിയെയും പൊലീസ് പ്രതിചേര്‍ത്തിരുന്നു.

എന്നാല്‍ ഈ സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് ഷാജി പറയുന്നത്. തന്നെ ഉപയോഗിച്ചിരുന്ന ചില പഴയ നേതാക്കളാണ് തന്റെ പേരില്‍ കുറ്റം ചാര്‍ത്തിയതിന് പിന്നിലെന്ന് ഷാജി ആരോപിച്ചു.

താനിപ്പോള്‍ ആത്മീയ കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും കൂടുതല്‍ സമയവും പള്ളിയിലാണ് താന്‍ സമയം ചെലവഴിക്കുന്നതെന്നും ഷാജി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+