Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാണ്ടിയെ കൊണ്ടുവന്നത് തങ്ങളെന്ന് ലീഗ്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് എ. കെ. ആന്റണിയെ മാറ്റി ഉമ്മന്‍ചാണ്ടിയെ കൊണ്ടുവന്നതില്‍ മുസ്ലിം ലീഗും ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും പ്രധാനപങ്ക് വഹിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും വ്യവസായ മന്ത്രിയുമായി പി. കെ. കുഞ്ഞാലിക്കുട്ടി.

മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ കുഞ്ഞാലിക്കുട്ടി എഴുതുന്ന പംക്തിയിലാണ് ഇങ്ങനെ പറയുന്നത്. സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചകളിലൂടെ നേതൃമാറ്റത്തില്‍ ലീഗ് നേതൃത്വം പ്രധാനപങ്ക് വഹിച്ചിട്ടുണ്ടെന്ന് പംക്തിയില്‍ പറയുന്നു.

കുഞ്ഞാലിക്കുട്ടിയുടെ ലേഖനത്തിലെ പരാമര്‍ശം ശരിവയ്ക്കുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം തങ്ങള്‍ തിരുവനന്തപുരത്ത് പ്രസ്താവന നടത്തിയത്. എ. കെ. ആന്റണിയുടെ ന്യൂനപക്ഷ പ്രസ്താവന ന്യൂനപക്ഷങ്ങളെ അകറ്റിയിട്ടുണ്ടെന്നും ഇനി ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും തങ്ങള്‍ പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+