Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഹിന്ദുക്കള്‍ 56.2 ശതമാനം; മുസ്ലിങ്ങള്‍ 24.7; ക്രിസ്ത്യാനികള്‍ 19

ദില്ലി: ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ള രാജ്യത്തെ ആറ് ജില്ലകളില്‍ അഞ്ചെണ്ണം കേരളത്തില്‍. തിരുവനന്തപുരം,തൃശൂര്‍,എറണാകുളം,കോട്ടയം, പത്തനംതിട്ട എന്നിവയാണ് ഈ ജില്ലകള്‍. അതുപോലെ കൂടുതല്‍ മുസ്ലിങ്ങളുള്ള അഞ്ചു ജില്ലകളില്‍ഒന്ന് മലപ്പുറമാണ്. മതവിഭാഗങ്ങളെക്കുറിച്ചുള്ള ജനസംഖ്യാ റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് സെപ്തംബര്‍ ആറ് തിങ്കളാഴ്ച സെന്‍സസ് കമ്മീഷണര്‍ ജെ.കെ.ബന്തിയ അറിയിച്ചതാണിത്.

കേരളത്തിന്‍െറ മൊത്തം ജനസംഖ്യയുടെ 56.2 ശതമാനം ഹിന്ദുക്കളും 24.7 ശതമാനം മുസ്ലിങ്ങളും 19 ശതമാനം ക്രിസ്ത്യാനികളും ആണ്.

കേരളത്തില്‍ ആകെ 3.1 കോടി ആളുകള്‍

സംസ്ഥാനത്തെ ആകെ ജനസംഖ്യ 31,841,374 ആണ്. ഇതില്‍ 17,883,449 പേര്‍ ഹിന്ദുക്കളും 7,863,842 പേര്‍ മുസ്ലിങ്ങളും 6,057,427 പേര്‍ ക്രിസ്ത്യാനികളും ഉള്‍പ്പെടുന്നു. കേരളത്തില്‍2,762 സിഖുകാരും 2,027 ബുദ്ധമതക്കാരും 4,528 ജൈനന്‍മാരും ഉണ്ട്. സംസ്ഥാനത്തെ ജനങ്ങളില്‍ 23,574,449 പേര്‍ ഗ്രാമങ്ങളിലും 8,266,925 പേര്‍ നഗരങ്ങളിലുമാണ് താമസിക്കുന്നത.്

ഹിന്ദുക്കളിലും മുസ്ലിങ്ങളിലും ക്രിസ്ത്യാനികളിലും സ്ത്രീ-പുരുഷ അനുപാതം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് കൂടുതല്‍. കേരളത്തില്‍ ഹിന്ദുക്കള്‍ക്കിടയില്‍1000 പുരുഷന്‍മാര്‍ക്ക് 1058 സ്ത്രീകളാണുള്ളത്. മുസ്ലിങ്ങള്‍ക്കിടയില്‍ സ്ത്രീകളുടെ അനുപാതം ആയിരത്തിന് 1082 ഉം ക്രിസ്ത്യാനികള്‍ക്കിടയില്‍ 1031 ഉം ആണ്.

കേരളത്തിലെ ഹിന്ദു ജനസംഖ്യയുടെ 10.8 ശതമാനവും മുസ്ലിം ജനസംഖ്യയുടെ 15 ശതമാനവും ക്രിസ്ത്യന്‍ജനസംഖ്യയുടെ 11.2 ശതമാനവും ആറ് വയസ്സിന് താഴെയുള്ളവരാണ്.

ഹിന്ദുക്കളില്‍ 90.2 ശതമാനം പേരും മുസ്ലിങ്ങളില്‍ 89.4 ശതമാനം പേരും ക്രിസ്ത്യാനികളില്‍ 94.8 ശതമാനം പേരും സാക്ഷരരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+