Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുക്കള്‍ 80.5 ശതമാനം; മുസ്ലിങ്ങള്‍ 13.4 ശതമാനം

ദില്ലി: രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 80.5 ശതമാനം ഹിന്ദുക്കളും 13.4 ശതമാനം മുസ്ലിങ്ങളും 2.3 ശതമാനം ക്രിസ്ത്യാനികളും 1.9 ശതമാനം സിഖുകാരും ആണെന്ന് മതവിഭാഗങ്ങളെക്കുറിച്ചുള്ള സെന്‍സസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 1991-2001 കാലത്ത് ഹിന്ദുക്കളുടെ എണ്ണം 20.3 ശതമാനം കൂടിയപ്പോള്‍ മുസ്ലിം ജനസംഖ്യയുടെ വര്‍ധനാ നിരക്ക് 36 ശതമാനമായിരുന്നു.

ആദ്യമാണ് മതവിഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള സെന്‍സസ് പുറത്തിറക്കുന്നത്. സെപ്തംബര്‍ ആറ് തിങ്കളാഴ്ച വിജ്ഞാന്‍ ഭവനില്‍നടന്ന ചടങ്ങില്‍,ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ തര്‍ലോചന്‍ സിങ്ങിന് നല്കിക്കൊണ്ട് സെന്‍സസ് കമ്മീഷണര്‍ ജെ.കെ.ബന്തിയ റിപ്പോര്‍ട്ട് പുറത്തിറക്കി.

2001 ലെ പൊതു സെന്‍സസില്‍ വ്യക്തമായ കണക്കുകള്‍ പ്രത്യേകം പഠനവിഷയമാക്കുകയായിരുന്നു. മുന്‍ സര്‍ക്കാരിന്‍െറ കാലത്ത് ആരംഭിച്ച പ്രക്രിയയാണിത്.

1981-91 കാലത്ത് മുസ്ലിങ്ങളുടെ വളര്‍ച്ചാനിരക്ക് 34.5 ശതമാനമായിരുന്നത് 91-2001 ല്‍ 36 ശതമാനമായി ഉയര്‍ന്നപ്പോള്‍അതേ കാലയളവില്‍ ഹിന്ദുക്കളുടെ വളര്‍ച്ചാ നിരക്ക് 25.1 ശതമാനത്തില്‍നിന്ന് 20.3 ശതമാനമായി കുറഞ്ഞുവെന്ന് സെന്‍സസ് റിപ്പോര്‍ട്ടില്‍പറയുന്നു.

ക്രിസ്ത്യാനികളുടെ വളര്‍ച്ചാ നിരക്കും നേരിയ തോതില്‍ കൂടിയിട്ടുണ്ട്- 21.5 ശതമാനത്തില്‍ നിന്ന് 22.6 ശതമാനമായി. എന്നാല്‍ സിഖുകാരുടെയും ബുദ്ധമതക്കാരുടെയും വളര്‍ച്ചാ നിരക്ക് കുറഞ്ഞു. സിഖുകാരുടെ വളര്‍ച്ചാ നിരക്ക് 1981-91 ല്‍24.3 ശതമാനമായിരുന്നത് 1991-2001 ല്‍18.2 ശതമാനമായും ബുദ്ധമതക്കാരുടേത് 35.3 ശതമാനത്തില്‍നിന്ന് 24.5 ശതമാനമായും കുറഞ്ഞു.

ആകെ ജനസഖ്യ 102 കോടി

മൊത്തം 102 കോടി 80 ലക്ഷമാണ് രാജ്യത്തെ ജനസംഖ്യ. ഇതില്‍ 82.7 കോടി ഹിന്ദുക്കളും 13.8 കോടി മുസ്ലിങ്ങളും 2.4 കോടി ക്രിസ്ത്യാനികളും 1.9 കോടി സിഖുകാരും 79 ലക്ഷം ബുദ്ധമതക്കാരും 42 ലക്ഷം ജെയിനന്‍മാരും ആണ്.

മൊത്തം ജനസംഖ്യയുടെ 15.9 ശതമാനം ആറു വയസ്സിന് താഴെയുള്ളവരാണ്. ഹിന്ദുക്കളില്‍ 15.6 ശതമാനവും മുസ്ലിങ്ങളില്‍ 18.3 ശതമാനവും ഈ പ്രായക്കാരാണ്. ജനസംഖ്യയില്‍ സ്ത്രീകളുടെ അനുപാതം ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളിലാണ്. ക്രൈസ്തവരില്‍1000 പുരുഷന്‍മാര്‍ക്ക് 1009 സ്ത്രീകളുണ്ട്.മുസ്ലിങ്ങള്‍ക്കിടയില്‍ ഇത് 1000ന് 936 ഉം ഹിന്ദുക്കളില്‍ 931 ഉം ആണ്. 1000 പുരുഷന്‍മാര്‍ക്ക് 933 സ്ത്രീകള്‍ എന്നതാണ് ദേശീയ ശരാശരി.

സാക്ഷരതയില്‍ മുന്നില്‍ ക്രിസ്ത്യാനികള്‍

ഹിന്ദുക്കളുടെ സാക്ഷരത 65.1 ശതമാനവും മുസ്ലിങ്ങളുടേത് 59.1 ശതമാനവും ക്രിസ്ത്യാനികളുടേത് 80.3 ശതമാനവും സിഖുകാരുടേത് 69.4 ശതമാനവും ബുദ്ധമതക്കാരുടേത് 72.7 ശതമാനവും ആണ്. ദേശീയ ശരാശരി 64.8 ശതമാനമാണ്.

വനിതകളുടെ സാക്ഷരതയില്‍മുസ്ലിങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍പുറകിലാണ്. ദേശീയ ശരാശരി 53.7 ശതമാനമാണെങ്കില്‍ മുസ്ലിം വനിതകളുടേത് 50.1 ശതമാനവും ഹിന്ദു വനിതകളുടേത് 53.2 ശതമാനവും ക്രിസ്ത്യാനികളുടേത് 76.2 ശതമാനവും ആണ്. ജെയിന വനിതകളാണ് സാക്ഷരതയില്‍ഏറെ മുന്നില്‍-90.6 ശതമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+