കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമോയില്‍ കേസ് പിന്‍വലിക്കണം: ചാണ്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പാമോയില്‍ കേസ് പിന്‍വലിക്കേണ്ടതാണെന്നും മുമ്പും താനീ അഭിപ്രായക്കാരനായിരുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

താനാണ് ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുന്നതെങ്കില്‍ കേസ് പിന്‍വലിക്കും. പാമോയില്‍ ഇടപാടില്‍ എന്ത് നടന്നിരുന്നുവെന്ന് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന തനിക്കറിയാം.

നടപടിക്രമങ്ങളിലെ പാളിച്ചകളുടെ അടിസ്ഥാനത്തില്‍ മാത്രം വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്യുന്നത് ശരിയല്ല. നടപടിക്രമങ്ങളിലെ വീഴ്ചകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിന് പകരം സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയ ഇടപാടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്.

പൊലീസിന് നീതിനിര്‍വഹണത്തില്‍ പൂര്‍ണസ്വാതന്ത്യ്രം നല്‍കും. അതേ സമയം പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ ഇടപെടാനേ പാടില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല- ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X