Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗോള പരിസ്ഥിതി സമ്മേളനം കേരളത്തില്‍

ദില്ലി: പരിസ്ഥിതി സൗഹാര്‍ദ ഉത്പന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും സംരഭങ്ങളുടെയും പ്രചാരം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ആഗോള സമ്മേളനം 2005 ഫിബ്രവരിയില്‍ നടക്കും. പൃഥ്വി എന്ന് പേരിട്ടിരിക്കുന്ന പത്ത് ദിവസത്തെ സമ്മേളനം ആരംഭിക്കുന്നത് ഫിബ്രവരി 19നാണ്.

സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ നല്‍കുന്നതിനായി പൃഥ്വിഓണ്‍ലൈന്‍.ഓര്‍ഗ് എന്നൊരു വെബ് സൈറ്റ് സംഘാടകര്‍ തുടങ്ങിയിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും ശാസ്ത്രജ്ഞനുമായ എം. ജി. കെ. മേനോന്‍ ചെയര്‍മാനായി സംഘാടക സമിതി രൂപീകരിച്ചിട്ടണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 2500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സ്വദേശി ശാസ്ത്ര പ്രസ്ഥാനമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി പാരിസ്ഥിക സൗഹൃദ ഉത്പന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും അന്താരാഷ്ട്ര പ്രദര്‍ശനം നടക്കും. ഒമ്പത് വിഷയങ്ങളെ കുറിച്ചുള്ള സെമിനാറുകള്‍ സമ്മേളനത്തില്‍ സംഘടിപ്പിക്കും.

പാരിസ്ഥിതിക വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട പല പരിപാടികളും സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ. സി. സുരേഷ് കുമാര്‍, എ. ജയകുമാര്‍ എന്നിവര്‍ പറഞ്ഞു.

2002ല്‍ ലോക ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിച്ചതിന് ശേഷം സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിപുലമായ പരിപാടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+