നടി ജ്യോതിര്‍മയി വിവാഹിതയായി
കൊച്ചി: ചലച്ചിത്ര നടി ജ്യോതിര്‍മയി വിവാഹിതയായി. എറണാകുളം രവിപുരം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. നിഷാന്താണ് വരന്‍. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ ഒരു കമ്പനിയില്‍ ബിസിനസ് ഡവലപ്പ്മെന്റ് മാനേജരാണ് നിഷാന്ത്.
പത്ത് വര്‍ഷമായി തുടരുന്ന പ്രണയത്തിന്റെ പരിസമാപ്തിയാണ് ഈ വിവാഹം. കതൃക്കടവ് ഫാ.മാനുവല്‍ റോഡില്‍ കളരിയ്ക്കല്‍ ഫ്ലാറ്റില്‍ പരേതനായ ജനാര്‍ദ്ദന ഉണ്ണിയുടേയും സരസ്വതി ഉണ്ണിയുടേയും മകളാണം ജ്യോതിര്‍മയി. കടവന്ത്ര കൈലാസില്‍ ഹരികുമാര്‍-നിര്‍മ്മല ദമ്പതികളുടെ മകനാണ് നിഷാന്ത്.
സെപ്തംബര്‍ ആറ് വൈകീട്ട് നടന്ന സല്‍ക്കാരത്തില്‍ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍, ടി പി മാധവന്‍ നത്യാ ദാസ്, ഇടവേള ബാബു, ഡോ. സബാസ്റ്യന്‍ പോള്‍ എം.പി. തുടങ്ങിയവര്‍ പങ്കെടുത്തു.
ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ചൊവാഴ്ച മറ്റൊരു വിരുന്നുസല്‍ക്കാരം നടത്തുന്നുണ്ട്.












Click it and Unblock the Notifications