Get Updates
Get notified of breaking news, exclusive insights, and must-see stories!

മെറീന പദ്ധതി ഗോശ്രീയില്‍

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റേയും മലേഷ്യയിലെ സ്വകാര്യകമ്പനിയായ ട്രാന്‍സ് റിസോഴ്സസ് കോര്‍പ്പറേഷും സംയുക്തമായി നടപ്പാക്കാന്‍ ഉദ്ദേശിയ്ക്കുന്ന മറീന പദ്ധതി ഗോശ്രീ ദ്വീപിലായിരിയ്ക്കും.

ബോള്‍ഗാട്ടി കൊട്ടാരവുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പിക്കാനായിരുന്നു നേരത്തെ ഉദ്ദേശിച്ചിരുന്നത്. അതിനെതിരെ എതിര്‍പ്പ് ഉണ്ടായതിനാലാണ് പദ്ധതി ഗോശ്രീയിലേയ്ക്ക് മാറ്റുന്നത്.

പുറംകടലില്‍ യാത്ര ചെയ്യുന്ന ചെറുകപ്പലുകളായ യാട്ട്കളിലെ യാത്രക്കാര്‍ക്ക് വിശ്രമത്തിനും വിനോദത്തിനും സൗകര്യമൊരുക്കുന്ന പദ്ധതിയാണ് മെറീനപദ്ധതി.

ലോകത്തിലെ പല ഭാഗങ്ങളിലും വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് ഇത്തരം കേന്ദ്രങ്ങള്‍ മലേഷ്യയിലെ മെറീന ഇന്റര്‍നാഷണല്‍ വികസിപ്പിച്ചിട്ടുണ്ട്.ജലയാത്രക്കാര്‍ക്ക് ജലത്തില്‍ത്തന്നെ വിശ്രമത്തിന് ഇടത്താവളമൊരുക്കുകയാണ് ഉദ്ദേശിയ്ക്കുന്നത്. 50 കോടി മുതല്‍ 60 കോടി വരെയാണ് പദ്ധതിക്ക് ചെലവു പ്രതീക്ഷിക്കുന്നത്. സംസ്ഥാനടൂറിസം വകുപ്പ് ആകെ ചെലവിന്റെ 26 ശതമാനം വഹിക്കണമെന്നാണ് ധാരണ. ഇത് ബോല്‍ഗാട്ടിയില്‍ പദ്ധതി നടപ്പിലാക്കിയാലുള്ള ചെലവായിരുന്നു. എന്നാല്‍ പുതിയ രീതിയില്‍ നടപ്പാക്കുമ്പോള്‍ ചെലവ് കൂടിയേയ്ക്കും.

ഇതിന് കൊച്ചിയിലെ ബോള്‍ഗട്ടി കൊട്ടാരമാണ് സംസ്ഥാനസര്‍ക്കാരും മെറീന ഇന്റര്‍നാഷണല്‍ അധികൃതരും ആദ്യം തിരഞ്ഞെടുത്തത്. കൊട്ടാരത്തിന് സമീപമുള്ള ടൂറിസം വകുപ്പിന്റെ സ്ഥലം പദ്ധതിക്ക് പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടിരുന്നു.

പദ്ധതിയുടെ പ്രാരംഭകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ എത്തിയ മലേഷ്യന്‍ ട്രാന്‍സ്റിസോഴ്സ് കോര്‍പ്പറേഷന്റെ ഒമ്പതംഗസംഘം തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു. സംസ്ഥാനസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ടൂറിസം സെക്രട്ടറി ടി. ബാലകൃഷ്ണന്‍, കെ.ടി.ഡി.സി. എം.ഡി. ഗുണവര്‍ധനന്‍, ടൂറിസം ഡയറക്ടര്‍ ടി.ഒ. സൂരജ്, ടി.ആര്‍.കെ.എല്‍. എം.ഡി. മോഹന്‍കുമാര്‍ എന്നിവരും കമ്പനിയെ പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+