സ്വീകരണങ്ങളില്‍ പങ്കെടുക്കില്ല: രാമചന്ദ്രന്‍
തിരുവനന്തപുരം: സ്വീകരണയോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെങ്കിലും വയനാട് ജില്ലയെ പ്രതിനിധീകരിക്കുന്ന താന്‍ ജില്ലയിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ടിവരുന്ന സാഹചര്യവും പ്രശ്നങ്ങളും കണക്കിലെടുത്ത് സ്വീകരണയോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ. രാമചന്ദ്രന്‍ മാസ്റര്‍ പറഞ്ഞു.
വയനാട്ടിലെ കര്‍ഷകര്‍ക്ക് പരമാവധി സഹായം നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ആലോചിച്ച് വയനാട്ടിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കും.
ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ അടുക്കും ചിട്ടയും വരുത്തി ജനോപകാരപ്രദമാക്കി മാറ്റും. അതിനായി ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications