കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടനില്‍ ഐശ്വര്യയുടെയും മെഴുക് പ്രതിമ

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ലണ്ടനിലെ ലോകപ്രശസ്തമായ മാഡം ടസോഡ്സ് മ്യൂസിയത്തില്‍ അമിതാഭ് ബച്ചന് പിന്നാലെ ബോളിവുഡ് താരം ഐശ്വര്യാറായിയുടെയും മെഴുക് പ്രതിമ സ്ഥാപിക്കുന്നു.

ലോകത്തിലെ പ്രശസ്തരുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്ന മാഡം ടസോഡ്സ് മ്യൂസിയത്തില്‍ ഐശ്വര്യാറായിയുടെ മെഴുക് പ്രതിമ ഒക്ടോബര്‍ ഒന്നിനാണ് അനാഛാദനം ചെയ്യുന്നത്. അമിതാഭ് ബച്ചന്റെ മെഴുകു പ്രതിമയുടെ അരികിലായിട്ടായിരിക്കും ഐശ്വര്യയുടെ പ്രതിമ സ്ഥാപിക്കുന്നത്.

ലോകത്തെമ്പാടും തരംഗം സൃഷ്ടിക്കാന്‍ കഴിയുന്ന താരമെന്ന നിലയിലാണ് ഐശ്വര്യയുടെ പ്രതിമ മ്യൂസിയത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് മ്യൂസിയം വക്താവ് മെക്കേല്‍ ബിര്‍ച്ച് പറഞ്ഞു. ഐശ്വര്യയുടെ ഇംഗ്ലീഷ് ചിത്രമായ ബ്രൈഡ് ആന്റ് പെജുഡിസ് റിലീസ് ചെയ്യുന്നതിനോട് അനുബന്ധിച്ചാണ് പ്രതിമ മ്യൂസിയത്തില്‍ സ്ഥാപിതമാവുന്നത്.

ഒക്ടോബര്‍ എട്ടിനാണ് ഐശ്വര്യാറായി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗുരീന്ദര്‍ ഛദ്ദയുടെ ബ്രൈഡ് ആന്റ് പെജുഡിസ് ലോകത്തിലെ വിവിധ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്നത്.

തന്റെ വികാരങ്ങള്‍ വാക്കുകളില്‍ ഒതുക്കാനാവുന്നില്ലെന്നും ഈ നിലയിലെത്താന്‍ കഴിഞ്ഞതിന് ദൈവത്തിനും തന്നെ സ്നേഹിക്കുന്ന ജനങ്ങള്‍ക്കും നന്ദി പറയുന്നതായി ഐശ്വര്യാറായി പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജിവ്ഗാന്ധി തുടങ്ങിയ പ്രമുഖ ഇന്ത്യക്കാരുടെ പ്രതിമകള്‍ മ്യൂസിയത്തിലുണ്ട്. ബച്ചന്റെ പ്രതിമ സ്ഥാപിതമായതിന് ശേഷം മ്യൂസിയം വിദേശ ഇന്ത്യക്കാരുടെ സന്ദര്‍ശന കേന്ദ്രമായി മാറി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X