വിഎല്‍സിസി കേന്ദ്രം കൊച്ചിയില്‍ തുടങ്ങി
കൊച്ചി: ശരീര സൗന്ദര്യ പരിരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ വിഎല്‍സിസിയുടെ കേന്ദ്രം കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിഎല്‍സിസിയുടെ കേരളത്തിലെ ആദ്യത്തെ കേന്ദ്രമാണിത്.
കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയത്തിലാണ് വിഎല്‍സിസി കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വിഎല്‍സിസി ചെയര്‍പേഴ്സണ്‍ വന്ദന ലുത്ര കേന്ദ്രം ഉദ്ഘാടനം ചെയ്തു.
ഈ വര്‍ഷം അവസാനത്തോടെ തിരുവനന്തപുരത്ത് വിഎല്‍സിസിയുടെ മറ്റൊരു കേന്ദ്രം തുടങ്ങുമെന്ന് വന്ദന ലുത്ര പറഞ്ഞു. വിഎല്‍സിസിയുടെ രാജ്യത്തെ 73-ാമത്തെ കേന്ദ്രമാണ് കൊച്ചിയില്‍ തുടങ്ങിയത്. ഈ വര്‍ഷം അവസാനത്തോടെ വിഎല്‍സിസി കേന്ദ്രങ്ങളുടെ എണ്ണം നൂറായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. യുകെയിലും ദുബായിലും തുടങ്ങുന്ന കേന്ദ്രങ്ങളും ഇതില്‍ പെടും.
വിഎല്‍സിസി പേറ്റന്റെടുത്തിട്ടുള്ള ഷേപ്പ് അപ്പ് എന്ന ഉത്പന്നം ലുത്ര ചടങ്ങില്‍ പുറത്തിറക്കി. വിഎല്‍സിസി ഉത്പാദിപ്പിക്കുന്ന 120ഓളം ഉത്പന്നങ്ങള്‍ കൊച്ചിയില്‍ പുറത്തിറക്കും. ആയുര്‍വേദ ലൈസന്‍സിന് കീഴിലായി വിഎല്‍സിസി ഗവേഷണ-വികസന വിഭാഗം വികസിപ്പിച്ചെടുത്തതാണ് ഈ ഉത്പന്നങ്ങള്‍.
ശരീരം മെലിയുന്നതിനും സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുമുള്ള ശരീരപരിക്ഷാ സേവനങ്ങളാണ് വിഎല്‍സിസി നല്‍കുന്നത്. ശാസ്ത്രീയമായി രൂപപ്പെടുത്തിയതാണ് ശരീരം മെലിയുന്നതിനുള്ള വിഎല്‍സിസിയുടെ പരിപാടിയെന്ന് കൊച്ചി സെന്ററിന്റെ ചുമതലയുളള മന്ദീപ് കൗര്‍ പറഞ്ഞു. തൊലി സംരക്ഷണവും തലമുടി പരിരക്ഷയുമുള്‍പ്പെടെയുള്ള വിവിധ സൗന്ദര്യ പരിരക്ഷാ സേവനങ്ങള്‍ സെന്ററില്‍ ലഭ്യമാണ്.












Click it and Unblock the Notifications