ജനസംഖ്യ: ബിജെപി ദേശീയ പ്രചാരണത്തിന്
ബാംഗ്ലൂര്‍: ഉയര്‍ന്ന ജനസംഖ്യാ വര്‍ധനവ് സംബന്ധിച്ച പ്രശ്നത്തില്‍ ദേശീയവ്യാപകമായ പ്രചാരണത്തിന് ബിജെപി തുടക്കമിടുന്നു.
ബിജെപി ഭാരവാഹികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ജനസംഖ്യാ പ്രശ്നം ഗൗരവത്തോടെ യോഗം ചര്‍ച്ച ചെയ്തുവെന്ന് പാര്‍ട്ടി വക്താവ് മുഖ്താര്‍ അബാസ് നഖ്വി പറഞ്ഞു.
ഉയര്‍ന്ന ജനസംഖ്യാ വര്‍ധനവ് ഒരു ദേശീയ പ്രശ്നമാണെന്നും അതൊരു ഹിന്ദു-മുസ്ലിം പ്രശ്നമായി കാണരുതെന്നും ബിജെപി നേതാവ് സുഷമ സ്വരാജ് പറഞ്ഞു.
എല്ലാ പ്രശ്നങ്ങളും സാമുദായിക കാഴ്ചപാടില്‍ കാണുന്നത് ശരിയല്ല. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമായിരിക്കണം. ഇക്കാര്യത്തില്‍ മതപരമായ വിവേചനം പാടില്ല. ഒരു മതം മറ്റൊരു മതത്തേക്കാള്‍ വളരുന്നുവെന്ന നിലയില്‍ കാണേണ്ട പ്രശ്നമല്ല ഇതെന്ന് സുഷമ വ്യക്തമാക്കി.












Click it and Unblock the Notifications