Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭായോഗം കര്‍മപദ്ധതി തയ്യാറാക്കി

തിരുവനന്തപുരം: 100 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതികളുടെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള രൂപരേഖ മന്ത്രിസഭായോഗം തയ്യാറാക്കി.

ആരോഗ്യം, ഗതാഗതം എന്നീ വകുപ്പുകളിലെ പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് മെച്ചപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമാണിത്. ഇതുമൂലം സര്‍ക്കാരിന് അധികബാധ്യതയുണ്ടാവില്ല.

ബസ് നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാവും. നിലവിലുണ്ടായിരുന്ന സമിതിയുടെ നിര്‍ദേശങ്ങള്‍ പഠിച്ചതിന് ശേഷമായിരിക്കും അടുത്ത മന്ത്രിസഭായോഗത്തില്‍ നിരക്ക് വര്‍ധനവ് സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. ഇതുസംബന്ധിച്ച് പഠിക്കുന്നതിനായി മറ്റൊരു സമിതിയെ നിയോഗിക്കില്ല.

കോണ്‍ഗ്രസ് വല്യേട്ടന്‍ മനോഭാവം കാണിച്ചിട്ടില്ലെന്നും ഇനി കാണിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നതിന് ഉത്തരവാദികളയവരാണ് ഇപ്പോള്‍ ആക്ഷേപം പറയുന്നത്.

കേരളത്തിലെ യാത്രക്കാര്‍ക്കുണ്ടായ ദുരിതങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെമന്ത്രി ലാലു പ്രസാദ് യാദവിന് കത്തയച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+