Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട് തിരിച്ചുപിടിക്കും: ധരംസിംഗ്

ബാംഗ്ലൂര്‍: കാസര്‍കോട് കര്‍ണാടകത്തില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ കാണുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എന്‍. ധരംസിഗ് പറഞ്ഞു.

കാസര്‍കോട് തര്‍ക്കത്തെ സംബന്ധിച്ച മഹാജന്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. ഇക്കാര്യം സംബന്ധിച്ച് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ചര്‍ച്ച നടത്തും.

കാസര്‍കോട് കര്‍ണാടകത്തില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ എഴുത്തുകാരനായ കായ്യാര കിഞ്ഞണ്ണ റായി ധരംസിംഗിന് നിവേദനം നല്‍കിയിരുന്നു.

മഹാജന്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതില്‍ കാലതാമസം വരുത്തുകയാണെന്ന തോന്നല്‍ പൊതുവെ ജനങ്ങള്‍ക്കിടയിലുണ്ട്. നിവേദനം ലഭിച്ചതു കൊണ്ടു മാത്രമല്ല, സര്‍ക്കാരിന്റെ പ്രധാന കര്‍ത്തവ്യമെന്ന നിലയിലാണ് പ്രശ്നം കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്- ധരംസിംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+