Get Updates
Get notified of breaking news, exclusive insights, and must-see stories!

ടി. എം. ജേക്കബ് തുറന്ന പോരിന്

തിരുവനന്തപുരം: മന്ത്രിസഭയില്‍ നിന്നു മാറ്റിനിര്‍ത്തപ്പെട്ട കേരള കോണ്‍ഗ്രസ് (ജേക്കബ്) യുഡിഎഫ് നേതൃത്വവുമായുള്ള തുറന്ന പോരിന് തുടക്കം കുറിച്ചു. തിരുവനന്തപുരത്തു നിന്നും പിറവത്തേക്കുള്ള ജാഥ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ യുഡിഎഫിനെതിരായ പരസ്യവിമര്‍ശനത്തിന് വേദിയായി.

ജാഥ കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയനീക്കങ്ങളുടെ തുടക്കം മാത്രമാണെന്ന് ടി. എം. ജേക്കബ് പറഞ്ഞു. തന്നോട് യുഡിഎഫ് നേതൃത്വം കാട്ടിയ അനീതിയെ കുറിച്ച് ജനങ്ങളോട് പറയും. യുഡിഎഫില്‍ നിന്നുകൊണ്ടുതന്നെ ഈ അനീതിക്കെതിരെ പോരാടും.

ചില നേതാക്കള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുകയായിരുന്നു. യുഡിഎഫ് നേതൃത്വം ആദ്യം കോണ്‍ഗ്രസിലെ പ്രശ്നങ്ങളാണ് പരിഹരിക്കാന്‍ ശ്രമിക്കേണ്ടതെന്ന് ജേക്കബ് പറഞ്ഞു.

തിരുവനന്തപുരത്തു നിന്നുള്ള പിറവത്തേക്കുള്ള ജാഥക്ക് 14 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+