വൈദികവധം: തുരുത്തിപറമ്പില്‍ സംഘര്‍ഷം
തൃശൂര്‍: ചാലക്കുടിക്ക് സമീപമുള്ള തുറുത്തിപറമ്പിലെ പള്ളിയിലെ വൈദികനായ ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പൊലീസ് തെളിവെടുപ്പിനെത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം.
കേസിലെ പ്രതി രഘുകുമാറിനൊപ്പമാണ് പൊലീസ് തുരുത്തിപ്പറമ്പ് വരപ്രസാദനാഥ പള്ളിയിലെത്തിയത്. പൊലീസ് സംഘത്തെ ജനക്കൂട്ടം തടഞ്ഞു. യഥാര്‍ഥപ്രതികളെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ജനങ്ങള്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയത്.
സപ്തംബര്‍ എട്ട് ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പൊലീസ് സംഘം പള്ളിയെത്തിയത്. പള്ളിക്ക് മുന്നില്‍ തടിച്ചുകൂടിയ ജനം പ്രതിയായ രഘുകുമാറിനെ ജീപ്പില്‍ നിന്നിറക്കാനോ പള്ളിയില്‍ പ്രവേശിക്കാനോ പൊലീസിനെ അനുവദിച്ചില്ല. യഥാര്‍ഥപ്രതികളെ അറസ്റ് ചെയ്യാതെ തെളിവെടുപ്പ് നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ജനം പൊലീസിനെ തടഞ്ഞുവച്ചു. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമവുമുണ്ടായി.
കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് പൊലീസ് പ്രതിയെ ബലം പ്രയോഗിച്ച് നാട്ടുകാരെ അകറ്റുകയും പ്രതിയെ ജീപ്പില്‍ നിന്നിറക്കി പള്ളി വളപ്പിലേക്ക് പ്രവേശിക്കുകയും ചെയ്തു. വൈദികര്‍ സ്ഥലത്തെത്തി ജനങ്ങളെ ശാന്തരാക്കി. തുടര്‍ന്ന ് പൊലീസ് സമീപത്തെ പാടത്ത് തെളിവെടുപ്പ് നടത്തി.
പ്രതി രഘുകുമാര്‍ പാടത്തു പൂഴ്ത്തി വച്ചിരുന്ന, വൈദികനെ കൊല്ലാന്‍ ഉപയോഗിച്ച കത്തി പുറത്തെടുത്ത് പൊലീസിന് നല്‍കി. ഈ കത്തി കൊണ്ട് സ്വയം കുത്തി മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ച ഇയാളെ പൊലീസ് തടഞ്ഞു. പൊലീസ് തടഞ്ഞതിനാല്‍ ഇയാളുടെ ശരീരത്തില്‍ മുറിവേറ്റില്ല.
യഥാര്‍ഥപ്രതികളെ അറസ്റ് ചെയ്യാതെ കേസന്വേഷണവുമായി സഹകരിക്കില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.
അനിടെ ചോദ്യം ചെയ്യാനായി വൈദികവധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റഡിയിലെടുത്ത രണ്ടു പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. മണികണ്ഠന്‍, ബിജു എന്നിവരാണ് ആത്മഹത്യാശ്രമം നടത്തിയത്. മണികണ്ഠന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജു സ്വയം മുറിവേല്പിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.












Click it and Unblock the Notifications