കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഡെസ്മണ്ട് നെറ്റോയുടെ വിസ്താരം പൂര്‍ത്തിയായി
തിരുവനന്തപുരം: നീലലോഹിതദാസന്‍ നാടാര്‍ നളിനി നെറ്റോയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ നളിനി നെറ്റോയുടെ ഭര്‍ത്താവ് ഡെസ്മണ്ട് നെറ്റോയുടെ വിസ്താരം പൂര്‍ത്തിയായി.
ജുഡിഷ്യല്‍ മൂന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന് വി.ജി.ഗോവിന്ദന്‍നായര്‍, ഡെസ്മണ്ട് നെറ്റോയെ ക്രോസ് വിസ്താരം ചെയ്ത് ചൊവാഴ്ച മൊഴിയെടുത്തു.
പ്രോസിക്യൂഷന് സാക്ഷിയായാണ് ഐ.പി.എസ്. ഉദ്യോഗസ്ഥന് കൂടിയായ ഡെസ്മണ്ട് നെറ്റോ കോടതിയില്‍ ഹാജരായത്.
നളിനി നെറ്റോ ഗതാഗതസെക്രട്ടറിയായിരുന്നപ്പോള് ഉണ്ടായിരുന്ന ജോയിന്റ് സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി എന്നിവരെയും പ്രോസിക്യൂഷന് സാക്ഷിയാക്കിയിട്ടുണ്ട്. ഇവരുടെ വിസ്താരം സപ്തംബര്‍ 13ന് നടക്കും.
Comments
Story first published: Wednesday, September 8, 2004, 5:30 [IST]