എന്നെ അപമാനിച്ചു: ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: യുഡിഎഫിനെ കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തെന്നും തന്നെ കോണ്‍ഗ്രസ് അപമാനിച്ചെന്നും മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.
രാജ്യത്ത് ഇതാദ്യമായാണ് ഒരു പാര്‍ട്ടി ഒരു മുന്നണിയെ ഹൈജാക്ക് ചെയ്യുന്നത്. തന്റെ പാര്‍ട്ടി മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിയിരുന്നെങ്കില്‍ അത് തീരുമാനിക്കേണ്ടത് യുഡിഎഫാണ്- പിള്ള ചൂണ്ടിക്കാട്ടി. പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിള്ള.
മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ കോണ്‍ഗ്രസ് ഹൈക്കമാന്റോ താനുമായി ഒരു ചര്‍ച്ചയും നടത്തിയിരുന്നില്ല. മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനെ പറ്റി തന്നെയോ പാര്‍ട്ടിയെയോ അറിയിച്ചിട്ടുമില്ല.
യുഡിഎഫ് യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്നും എന്നാല്‍ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിക്കുമെന്നും പിള്ള വ്യക്തമാക്കി.
പിള്ളയോടൊപ്പം കെ. ബി. ഗണേഷ്കുമാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ ഗണേഷ്കുമാര്‍ രാജി ഭീഷണി മുഴക്കിയെന്നാണ് അറിയുന്നത്. താന്‍ മന്ത്രിസ്ഥാനത്തിന് ശ്രമിച്ചുവെന്ന ആരോപണമുയര്‍ന്നപ്പോഴാണ് ഗണേഷ് രാജി വയ്ക്കുമെന്ന് അറിയിച്ചത്. എന്നാല്‍ ചില നേതാക്കള്‍ ഇടപെട്ട് പ്രശ്നം ഒതുക്കി.












Click it and Unblock the Notifications