ഷാജി ആര്‍ജെഡിയിലില്ലെന്ന് നേതൃത്വം
കൊച്ചി: വാടകഗുണ്ടയെന്ന നിലയില്‍ കുപ്രസിദ്ധനായ തമ്മനം ഷാജിക്ക് ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളിന്റെ കേരള ഘടകത്തില്‍ പ്രാഥമികാംഗത്വം പോലുമില്ലെന്ന് പാര്‍ട്ടി ദേശീയനേതൃത്വം വ്യക്തമാക്കി.
ടി. എസ്. ബാലകൃഷ്ണനും തമ്മനം ഷാജിക്കും പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ആര്‍ജെഡി ദേശീയ കൗണ്‍സില്‍ ജനററല്‍ സെക്രട്ടറി രാംദേവ് ഭണ്ഡാരി ഫാക്സ് സന്ദേശത്തില്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസില്‍ നിന്നും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിജയന്‍ ശേഖറാണ് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റെന്ന് സന്ദേശത്തില്‍ പറഞ്ഞു.
ടി. എസ്. ബാലകൃഷ്ണന്‍ തമ്മനം ഷാജിയെ ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications