സപ്തംബര്‍ 16 മുതല്‍ ബസ് സമരം
തിരുവനന്തപുരം: സപ്തംബര്‍ 16 മുതല്‍ ബസ് പണിമുടക്ക് തുടങ്ങാന്‍ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ തീരുമാനിച്ചു.
ബസ് നിരക്ക് വര്‍ധന സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപ്പോവുകയാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കുന്നില്ലെന്നും ഫെഡേറഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജനങ്ങള്‍ക്കുമേല്‍ ബസ് നിരക്ക് വര്‍ധനവ് അടിച്ചേല്പിക്കാനാവില്ലെന്ന് പറയുന്ന സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും സബ്ഡിസി ഏര്‍പ്പെടുത്താന്‍ തയ്യാറാവുന്നില്ല. വിമാനഇന്ധനത്തിന് സബ്സിഡി ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരിന് വൈമുഖ്യമില്ല- ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications